Crisis | വിദ്യാർത്ഥി ആത്മഹത്യകൾ വർദ്ധിച്ചുവെന്ന് ദേശീയ ക്രൈം റിപ്പോർട്ട് ബ്യൂറോ
2022-ൽ വിദ്യാർത്ഥി ആത്മഹത്യ നിരക്ക് ഇരട്ടിയായി വർദ്ധിച്ചു. മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗുരുതരം.
ന്യൂഡെൽഹി: (KasargodVartha) വിദ്യാർത്ഥികളിലെ ആത്മഹത്യാ നിരക്ക് അപകടകരമായി വർദ്ധിച്ചുവെന്ന് ദേശീയ ക്രൈം റിപ്പോർട്ട് ബ്യൂറോ (NCRB) റിപ്പോർട്ട് ചെയ്തു. 2022-ൽ ആത്മഹത്യാ നിരക്ക് ഇരട്ടിയായി വർദ്ധിച്ച് നാല് ശതമാനമായി. കഴിഞ്ഞ പത്ത് വർഷത്തിനിടെ ജനന നിരക്കിനേക്കാള്‍ ഉയർന്ന അളവിലാണ് ആത്മഹത്യകളുണ്ടായിരിക്കുന്നതെന്നും എൻസിആർബി റിപ്പോർട്ടില്‍ പറയുന്നു.
Annual IC3 Conference and Expo 2024-ൽ പ്രസിദ്ധീകരിച്ച 'Student Suicides: An Epidemic Sweeping India' എന്ന റിപ്പോർട്ട് പ്രകാരം, 2022-ലെ വിദ്യാർത്ഥി ആത്മഹത്യകളിൽ 53 ശതമാനവും ആൺകുട്ടികളാണ്. 2021-നും 2022-നും ഇടയിൽ വിദ്യാർത്ഥിനികളുടെ ആത്മഹത്യ നിരക്കിൽ ഏഴ് ശതമാനം വർദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.
ജനസംഖ്യാ വളർച്ചാ നിരക്കിനെ പോലും മറികടന്നാണ് വിദ്യാർത്ഥികളുടെ ആത്മഹത്യകൾ വർധിച്ചതെന്നാണ് റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദശാബ്ദത്തിൽ, 0-24 വയസിനിടയിലുള്ളവരുടെ ജനസംഖ്യ 582 ദശലക്ഷത്തില്‍ നിന്ന് 581 ദശലക്ഷമായി കുറഞ്ഞപ്പോള്‍, വിദ്യാർത്ഥി ആത്മഹത്യകളുടെ എണ്ണം 6,654ല്‍ നിന്ന് 13,044 ആയി വർദ്ധിച്ചു.
രാജ്യത്തെ മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ പത്തുവർഷത്തിനിടെ വിദ്യാർത്ഥികളുടെ ആത്മഹത്യയിൽ 50 ശതമാനവും വിദ്യാർത്ഥിനികളുടെ ആത്മഹത്യയിൽ 61 ശതമാനവും വർദ്ധനവുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056
#studentsuicide #mentalhealth #India #education #NCRB #youthcrisis #prevention