city-gold-ad-for-blogger

ഘോഷയാത്രയ്ക്കിടെ വാഹനത്തിൽ സഞ്ചരിച്ച യുവാവിനും കുടുംബത്തിനും മർദനമേറ്റതായി പരാതി

A symbolic photo of a Nabidinam procession in Kerala.
Photo Credit: Website/ Bekal Police Station

● ഘോഷയാത്രയ്ക്ക് പിന്നാലെ വാഹനം വന്നതാണ് പ്രകോപനത്തിന് കാരണം.
● കോട്ടിക്കുളം നൂറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രസിഡൻ്റാണ് മർദിച്ചതെന്നാണ് പരാതി.
● സാജിറിൻ്റെ മുഖത്ത് ആയുധം കൊണ്ട് കുത്തിയതായി പരാതിയിലുണ്ട്.
● പരിക്കേറ്റവരെ കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലക്കുന്ന്: (Kasargodvartha) നബിദിന ഘോഷയാത്രയ്ക്കിടെ വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന കരിപ്പൊടി സ്വദേശികളായ സാജിർ കെ.എസിനും മാതാവിനും സഹോദരിക്കും മർദനമേറ്റതായി പരാതി. 

ഘോഷയാത്രയുടെ പിന്നാലെ വാഹനത്തിൽ സഞ്ചരിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പരാതിയിൽ പറയുന്നത്. ജാഥാ വളണ്ടിയറും കോട്ടിക്കുളം നൂറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രസിഡൻ്റുമായ ഇർഫാൻ പള്ളിക്കാൽ ആണ് മർദിച്ചതെന്നാണ് പരാതി. സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഏതോ ആയുധം കൊണ്ട് സാജിറിൻ്റെ മുഖത്ത് കുത്തുകയും മാതാവിനെ തള്ളിയിട്ട് കാലിൽ ചവിട്ടുകയും സഹോദരിയുടെ കൈ പിടിച്ച് വലിച്ച് മുഖത്ത് മാന്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പരിക്കേറ്റവരെ കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്ത് ചർച്ചയിൽ പങ്കുചേരൂ.

Article Summary: A family was attacked during a Nabidinam procession in Kottikulam; the injured are hospitalized.

#KeralaNews #Nabidinam #Kasaragod #BekalPolice #Kottikulam #Attack

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia