Suspicion | മണിപ്പാലിൽ കാസർകോട് സ്വദേശിയെ ബിയർ കുപ്പി കൊണ്ട് കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത
● റസ്റ്റോറൻ്റ് ജീവനക്കാരനും നീർച്ചാൽ സ്വദേശിയുമാണ് ശ്രീധറിനെ (38) യാണ് വെള്ളിയാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്.
● ആദ്യം ബിയർ കുപ്പി ഉപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതാണെന്നാണ് സംശയിച്ചിരുന്നത്.
● സംഭവത്തിൽ നിരവധി സംശയങ്ങൾ ഉയർന്നിട്ടുണ്ട്.
മംഗ്ളുറു: (KasargodVartha) മണിപ്പാൽ അനന്ത കല്യാണ നഗറിൽ റോഡിന് സമീപം കാസർകോട് സ്വദേശിയെ ബിയർ കുപ്പി കൊണ്ട് കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. റസ്റ്റോറൻ്റ് ജീവനക്കാരനും നീർച്ചാൽ സ്വദേശിയുമാണ് ശ്രീധറിനെ (38) യാണ് വെള്ളിയാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണിപ്പാലിലെ ഒരു ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു.
ആദ്യം ബിയർ കുപ്പി ഉപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതാണെന്നാണ് സംശയിച്ചിരുന്നത്. എന്നാൽ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് സൂചനയെന്ന് പൊലീസ് സൂപ്രണ്ട് ഡോ. അരുൺ കെ പറഞ്ഞു. സിൻഡിക്കേറ്റ് സർക്കിളിന് സമീപം സഹപ്രവർത്തകർക്കൊപ്പം താമസിച്ചിരുന്ന ശ്രീധർ കഴിഞ്ഞ ദിവസം നേരത്തെ തന്നെ മുറിയിൽ നിന്ന് ഇറങ്ങിയിരുന്നു.
എന്നാൽ സംഭവത്തിൽ നിരവധി സംശയങ്ങൾ ഉയർന്നിട്ടുണ്ട്. ശ്രീധറിന്റെ കൈയിൽ കാലിയായ ഒരു ബാഗുണ്ടായിരുന്നു. കഴുത്ത് വെട്ടി മുറിഞ്ഞ നിലയിലും ആയിരുന്നു. സംഭവസ്ഥലത്ത് അദ്ദേഹത്തിന്റെ ചെരുപ്പുകൾ ചിതറി കിടക്കുകയും റോഡിൽ രക്തം തളം കെട്ടി നിൽക്കുകയുമുണ്ടായിരുന്നു. പ്രദേശവാസികൾ ഇത് കൊലപാതകമാണോ ആത്മഹത്യയാണോ എന്നതിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്,
കൂടാതെ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുൺ സ്ഥലം സന്ദർശിച്ചു. ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മണിപ്പാൽ ഇൻസ്പെക്ടർ ടി വി ദേവരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ശ്രീധർ സിൻഡിക്കേറ്റ് സർക്കിളിൽ നിന്ന് നടന്നുവരുന്നതായി ദൃശ്യങ്ങളിൽ കാണുന്നുണ്ട്. പൊലീസ് സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
#Kasaragod, #Manipal, #BeerBottleDeath, #CrimeInvestigation, #Police, #Mystery