Investigation | യുവാവിന്റെ മരണത്തിൽ ദുരൂഹത; കുറിപ്പ് ലഭിച്ചു; 3 പേർ മർദിച്ചതായി ആരോപണം
fb യുവാവിന്റെ മരണത്തിൽ ദുരൂഹത; കുറിപ്പ് ലഭിച്ചു
നീലേശ്വരം: (KasargodVartha) ചുള്ളിക്കരയിലെ കൊറിയർ സർവീസ് ഉടമയും പരപ്പ പട്ടളം റോഡിലെ പരേതനായ ചന്ദ്രൻ - ഭവാനി ദമ്പതികളുടെ മകനുമായ വിനയചന്ദ്രന്റെ (38) മരണത്തിൽ ദുരൂഹത. ഞായറാഴ്ച രാവിലെയാണ് വിനയചന്ദ്രനെ ക്വാർടേഴ്സിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
എന്നാൽ മൃതദേഹത്തിൽ നിന്നും പൊലീസിന് ലഭിച്ച കുറിപ്പാണ് മരണത്തിൽ ദുരൂഹത ഉയർത്തിയിരിക്കുന്നത്. മകളെ മാപ്പ് എന്നും താൻ ഒരു തെറ്റ് ചെയ്തിട്ടില്ലെന്നും നിരപരാധിയായി തന്നെ ആക്രമിച്ചുവെന്നും കുറിപ്പിൽ എഴുതിയിട്ടുണ്ടെന്നാണ് വിവരം.
പരപ്പയിലെ ഒരു അച്ഛനും മകനും ചുള്ളിക്കരയിലെ ഒരു യുവാവും ചേർന്നാണ് തന്നെ മർദിച്ചതെന്നും കുറിപ്പിൽ എഴുതിയതായി സൂചനയുണ്ട്. അതേസമയം മരണപ്പെടുന്നതിന്റെ തലേദിവസം സന്ധ്യയ്ക്ക് വിനയചന്ദ്രനെ ഏതാനും പേർ ചേർന്ന് മർദിക്കുന്നതായി ചിലർ കണ്ടിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വെള്ളരിക്കുണ്ട് പൊലീസ് അന്വേഷണം നടത്തിവരികയാണ്.