അട്ടപ്പാടിയിൽ 3 ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിൻ്റെയും മൃതദേഹങ്ങൾ വെട്ടിമുറിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ഊർജിതമാക്കി പൊലീസ്
● കൊല്ലപ്പെട്ട യുവതിക്ക് ഏകദേശം 30 വയസും പെൺകുട്ടിക്ക് അഞ്ച് വയസുമാണ് പ്രായം കണക്കാക്കുന്നത്
● സ്ത്രീയുടെയും കുഞ്ഞിൻ്റെയും മൃതദേഹങ്ങൾ തലയറുത്തു മാറ്റിയ നിലയിലായിരുന്നു
● ശരീരം രണ്ട് ചാക്കുകളിലും തല മറ്റൊരു ചാക്കിലുമായാണ് പൊലീസ് കണ്ടെടുത്തത്
● കൊലപാതകത്തിന് പിന്നിൽ ഒന്നിലധികം ആളുകൾ ഉണ്ടെന്ന സംശയത്തിലാണ് പൊലീസ്
● അന്വേഷണം തമിഴ്നാട് അതിർത്തി മേഖലകളിലേക്കും പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്
പാലക്കാട്: (KasargodVartha) അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിൻ്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലപ്പെട്ട യുവതിക്ക് ഏകദേശം 30 വയസും പെൺകുട്ടിക്ക് അഞ്ച് വയസും തോന്നിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
തലയറുത്തു മാറ്റിയ നിലയിൽ
മൃതദേഹങ്ങൾ കണ്ടെത്തിയ സമയത്ത് അവയിൽ അടിവസ്ത്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. സ്ത്രീയുടെയും കുഞ്ഞിൻ്റെയും മൃതദേഹങ്ങൾ തലയറുത്തു മാറ്റിയ നിലയിലാണുള്ളത്. ശരീരം രണ്ട് ചാക്കുകളിലും തല മറ്റൊരു ചാക്കിലുമായാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ അറുത്തുമാറ്റാൻ യന്ത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പൊലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. കൂടുതല്‍ ഫൊറൻസിക് പരിശോധനാ ഫലങ്ങൾ പുറത്തുവരുന്നതോടെ കൊലപാതക രീതിയെക്കുറിച്ച് വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്ടെടുത്ത മൃതദേഹങ്ങൾക്ക് അഞ്ച് ദിവസത്തോളം പഴക്കം ഉണ്ടെന്നാണ് കരുതപ്പെടുന്നത്. കൊലപാതകത്തിന് പിന്നിൽ ഒന്നിലധികം ആളുകൾ ഉണ്ടെന്ന സംശയത്തിലാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.
തമിഴ്നാട് അതിർത്തിയിലും അന്വേഷണം
കഴിഞ്ഞ മൂന്ന് ദിവസം മുൻപ് വരെ പുഴയിൽ നല്ല ഒഴുക്ക് ഉണ്ടായിരുന്നതിനാൽ, മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒഴുക്കിക്കൊണ്ടുവന്നതാകാം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സംഭവത്തിൽ മരിച്ചവരെ കുറിച്ചും പ്രതികളെ കുറിച്ചും നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് സൂചന. അന്വേഷണം തമിഴ്നാട് അതിർത്തി മേഖലകളിലേക്കും പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്. തമിഴ്നാട് മേഖലയിൽ നിന്ന് അടുത്തിടെ ആരെങ്കെയും കാണാതായിട്ടുണ്ടോ എന്ന കോണിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ഫോറൻസിക് വിദഗ്ധരും പൊലീസും ചേർന്ന് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. അന്തർസംസ്ഥാന ബന്ധമുള്ള ക്രിമിനൽ സംഘങ്ങൾക്ക് ഇതിൽ പങ്കുണ്ടോയെന്നും രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നുണ്ട്.
ഈ ക്രൈം വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക. 📢
Article Summary: Mutilated bodies of a woman and child found in sacks near Bhavani river.
#AttappadiCrime #KeralaPolice #MurderCase #BhavaniRiver #MalayalamNews #RenuNews






