നോമ്പ് തുറ സാധനങ്ങള്‍ വാങ്ങാനെത്തിയ ലീഗ് പ്രാദേശിക നേതാവിനെ സി പി എം പ്രവര്‍ത്തകര്‍ കല്ല് കൊണ്ട് തലക്കടിച്ചു പരിക്കേല്‍പിച്ചതായി പരാതി
May 24, 2019, 10:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.05.2019) നോമ്പ് തുറ സാധനങ്ങള്‍ വാങ്ങാനെത്തിയ ലീഗ് പ്രാദേശിക നേതാവിനെ സി പി എം പ്രവര്‍ത്തകര്‍ കല്ല് കൊണ്ട് തലക്കടിച്ചു പരിക്കേല്‍പിച്ചതായി പരാതി. മുസ്ലിം ലീഗ് പുല്ലൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മുസ്തഫ പാറപ്പള്ളി(40) യാണ് അക്രമത്തിനിരയായത്. പരിക്കേറ്റ മുസ്തഫ സ്വകാര്യാശുപത്രിയില്‍ ചികിത്സതേടി. വ്യാഴാഴ്ച വൈകിട്ട് അമ്പലത്തറ ടൗണില്‍ വെച്ചാണ് സംഭവം.
നോമ്പ് തുറക്കായി പഴം വാങ്ങാന്‍ കടയിലെത്തിയ തന്നോട് എന്താണ് ഇവിടെ നില്‍ക്കുന്നതെന്ന് ചോദിച്ച് സി പി എം പ്രവര്‍ത്തകനായ യുവാവ് ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് പഴം വാങ്ങി വീട്ടിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ പിറകില്‍ നിന്നു തന്നെ കല്ലു കൊണ്ടു തലക്കിടിക്കുകയായിരുന്നുവെന്ന് മുസ്തഫ പറഞ്ഞു. ഇതിനു പിന്നാലെ മറ്റൊരു സി പി എം പ്രവര്‍ത്തകനെത്തി തന്നെ മര്‍ദിക്കുകയും ചെയ്തുവെന്നും മുസ്തഫ പരാതിപ്പെട്ടു.
രാജ്‌മോഹന്‍ ഉണ്ണിത്താനും യു ഡി എഫ് നേതാക്കളും മുസ്തഫയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Assault, Crime, Kanhangad, Muslim League leader assaulted by CPM workers
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Assault, Crime, Kanhangad, Muslim League leader assaulted by CPM workers
< !- START disable copy paste -->