city-gold-ad-for-blogger

Investigation | പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി കെട്ടിതൂക്കി തല്ലിക്കൊന്നുവെന്ന കേസിൻ്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

Crime

കള്ളക്കടത്ത് സംഘം ക്വടേഷൻ സംഘത്തെ ഉപയോഗിച്ചാണ് പണം ഈടാക്കാൻ ശ്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്

കാസര്‍കോട്:  (KasaragodVartha) പ്രവാസി യുവാവിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തിയെന്ന കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. 2022 ജൂണ്‍ ആറിനാണ് പുത്തിഗെ മുഗു സ്വദേശിയായ അബൂബകര്‍ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയത്. 

ഗൾഫിലെ 40 ലക്ഷം രൂപയുടെ ഡോളർ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിലാണ്, സംഭവം നടക്കുന്നതിന് ഒരാഴ്ച മുമ്പ് ഗള്‍ഫിലേക്ക് പോയ അബൂബകര്‍ സിദ്ദീഖിനെ നാട്ടിലേയ്ക്ക് വിളിച്ചു വരുത്തിയതെന്നാണ് പറയുന്നത്. തുടർന്ന് പൈവളിഗെയിലെ ആളൊഴിഞ്ഞ സ്ഥലത്തുള്ള ഇരുനില വീട്ടില്‍ തടങ്കലിലിട്ട് മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. 

മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹം കാറില്‍ കയറ്റി ബന്തിയോട്ടെ ആശുപത്രിയില്‍ ഉപേക്ഷിച്ചു കൊലയാളി സംഘം രക്ഷപ്പെടുകയായിരുന്നു. കള്ളക്കടത്ത് സംഘം ക്വടേഷൻ സംഘത്തെ ഉപയോഗിച്ചാണ് പണം ഈടാക്കാൻ ശ്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. സിദ്ദീഖിന്റെ ജ്യേഷ്ഠന്‍ അന്‍വര്‍, സുഹൃത്ത് അന്‍സാരി എന്നിവരെയും തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി ക്രൂരമായി മര്‍ദിച്ചതായും കേസ് നിലവിലുണ്ട്. 

സിദ്ദീഖിനെ ആക്രമിക്കാന്‍ അധോലോക സംഘത്തിന് ക്വടേഷന്‍ ഏല്‍പിച്ചതായി പറയുന്നവരെയും ക്വടേഷന്‍ സംഘത്തില്‍ പെട്ട ചിലരെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതികളില്‍ ചിലരെ അറസ്റ്റു ചെയ്തുവെങ്കിലും ഏതാനും പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഇതോടെയാണ് കേസ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് ഉത്തരവായത്.
 crime branch

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia