അനാശാസ്യം ആരോപിച്ച് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതിയടക്കം ആറുപേര്‍ കൂടി പിടിയില്‍
Mar 12, 2019, 18:07 IST
കൊച്ചി: (www.kasargodvartha.com 12.03.2019) അനാശാസ്യം ആരോപിച്ച് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതിയടക്കം ആറുപേര്‍ കൂടി പിടിയിലായി. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന മുഖ്യപ്രതി അസീസ്, മകന്‍ അനീസ് എന്നിവരടക്കമുള്ള ആറു പേരാണ് പോലീസ് പിടിയിലായത്. പിടിയിലായവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. വൈകുന്നേരത്തോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
കേസില്‍ മൊത്തം 14 പ്രതികളാണുള്ളത്. ഏഴു പേരെ നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കൊച്ചി പാലച്ചുവട്ടില്‍ മാര്‍ച്ച് ഒമ്പതിനാണ് ആള്‍ക്കൂട്ട കൊലപാതകം അരങ്ങേറിയത്. ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ ടി വര്‍ഗീസിനെയാണ് റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത കണ്ടെത്തിയ തൃക്കാക്കര പോലീസ് കേസെടുക്കുകയായിരുന്നു. അന്വേഷണത്തില്‍ യുവാവിന്റെ മരണം സാദാചാരക്കൊലയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അനാശാസ്യം ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഈ മര്‍ദ്ദനത്തിനിടെ യുവാവ് കൊല്ലപ്പടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും അപകടമരണമെന്ന് വരുത്തി തീര്‍ക്കാന്‍ ജിബിന്റെ മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.
മരണം സംഭവിക്കുന്നതിന് തലേന്ന് രാത്രി ഒരുമണിയോടെ ഒരു ഫോണ്‍ കോള്‍ വരികയും തുടര്‍ന്ന് വീട്ടില്‍ നിന്ന് സ്‌കൂട്ടറുമായി ജിബിന്‍ പുറത്തേക്ക് പോകുകയുമായിരുന്നെന്ന് കുടുംബം പോലീസിന് മൊഴി നല്‍കിയിരുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ 10 സംഘമായാണ് കേസ് അന്വേഷിക്കുന്നത്.
Keywords: Kerala, Kochi, news, Youth, Murder, case, arrest, Crime, Murder in mass attack: 6 accused in police custody