city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Crime | കൊലപാതകം, ഹണി ട്രാപ് അടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ ചുമത്തി ജയിലിലടച്ചു

 Youth arrested in multiple crime cases by Kumbala Police
Image Credit: Arranged

● അഭിലാഷ് എന്ന ഹബീബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
● ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചുവെന്നും കേസുണ്ട് 
● ജയിലിലേക്ക് കഞ്ചാവ് കടത്തിയെന്ന കേസിലും പ്രതിയാണ് 

കുമ്പള: (KasargodVartha) കൊലപാതകം, ഹണി ട്രാപ് അടക്കം നിരവധി കേസുകളിലെ പ്രതി കാപ കേസിൽ അകത്തായി. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ അഭിലാഷ് എന്ന ഹബീബിനെ (30) യാണ് കുമ്പള ഇൻസ്പെക്ടർ കെ പി വിനോദ് കുമാറും സംഘവും അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. 

കുമ്പളയിലെ റശീദ് എന്ന യുവാവിനെ തലയിൽ കല്ലിട്ട് കൊലപ്പെടുത്തിയ സംഭവത്തിലും, ഓടോറിക്ഷ ഡ്രൈവറെ കുത്തിക്കൊലപെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിലും യുവാവിനെതിരെ കുമ്പള പൊലീസിൽ കേസുണ്ട്.  രണ്ട് സ്ത്രീകൾക്കൊപ്പം യുവാവിനെ നിർത്തി നഗ്ന ഫോടോ എടുത്ത് ഹണി ട്രാപിലൂടെ  അഞ്ച് ലക്ഷത്തിലേറെ രൂപതട്ടിയെടുത്തുവെന്ന ബേഡകം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കൂടിയാണ് ഇയാൾ.  

Youth arrested in multiple crime cases by Kumbala Police

ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ നോക്കിയെന്ന പരാതിയിൽ യുവാവിനെതിരെ കാസർകോട് വനിത പൊലീസും കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. എംഡിഎംഎ, കഞ്ചാവ് എന്നിവ കടത്തിയതിന് നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും പ്രതിയാണ്. 

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മലദ്വാരത്തിലൂടെ കഞ്ചാവ് ഒളിപ്പിച്ച് കടത്തിയതിന് കണ്ണൂർ പൊലീസിലും കേസുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സ്ഥിരം ക്രിമിനലായ യുവാവിനെ മിന്നൽവേഗത്തിലുള്ള നീക്കത്തിലൂടെയാണ് പിടികൂടി കൽത്തുറങ്കലിൽ അടച്ചത്.


ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക 
 A youth involved in multiple crimes, including murder and honey trap scams, was arrested by the Kumbala Police and jailed at Kannur Central Jail.

 #CrimeNews, #KumbalaPolice, #MurderCase, #HoneyTrap, #KasaragodNews, #KeralaNews

News Categories(separated with comma):
 Crime, News, Kasaragod, News, Kerala News

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia