city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അമ്മയെ മകന്‍ പട്ടാപ്പകല്‍ കുത്തിക്കൊന്ന കേസില്‍ വിധി പറയുന്നത് മാറ്റി

കുമ്പള: (www.kasargodvartha.com 19.09.2019) അമ്മയെ മകന്‍ പട്ടാപ്പകല്‍ കുത്തിക്കൊന്ന കേസില്‍ വിധി പറയുന്നത് മാറ്റി. ചൗക്കി ആസാദ് നഗറിലെ കുഞ്ഞിരാമന്റെ ഭാര്യ പത്മാവതി(60)യെ മകന്‍ അനില്‍കുമാര്‍(38) കൊലപ്പെടുത്തിയ കേസിന്റെ വിധി പറയുന്നതാണ് കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് (മൂന്ന്) ജഡ്ജ് പി കെ നിര്‍മല സെപ്തംബര്‍ 24ലേക്ക് മാറ്റിയത്. നേരത്തെ 19 ന് വിധി പറയാനിരിക്കുകയായിരുന്നു.

കുമ്പള ബസ് സ്റ്റാന്‍ഡിനടുത്ത് നടപ്പാതയില്‍ വെച്ച് നട്ടുച്ച സമയത്താണ് അനില്‍ കുമാര്‍ പത്മാവതിയെ കൊലപ്പെടുത്തിയത്. 2015 മെയ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് 12.30 മണിയോടെ പിറകിലൂടെയെത്തിയ മകന്റെ കുത്തേറ്റ് വീണ പത്മാവതിയെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വൈകിട്ട് 3.30 മണിയോടെയായിരുന്നു മരണം സംഭവിച്ചത്.

അമ്മയെ മകന്‍ പട്ടാപ്പകല്‍ കുത്തിക്കൊന്ന കേസില്‍ വിധി പറയുന്നത് മാറ്റി

Related News:
അമ്മയെ മകന്‍ പട്ടാപ്പകല്‍ കുത്തിക്കൊന്ന കേസിന്റെ വിധി 19 ന്; കൊല 30 സെന്റ് സ്ഥലത്തിനുവേണ്ടി
മകന്‍ കുത്തിയിറക്കിയ കത്തി വയറ്റില്‍ വെച്ച് തന്നെ തുന്നിക്കെട്ടി; കണ്ടെടുത്തത് പോസ്റ്റുമോര്‍ട്ടത്തില്‍

മകന്‍ അമ്മയെ കുത്തി കൊന്നത് 50 സെന്റ് സ്ഥലത്തിന് വേണ്ടി


ബസ് സ്റ്റാന്‍ഡില്‍ മകന്റെ കുത്തേറ്റ വീട്ടമ്മ മരിച്ചു; മകന്‍ പിടിയില്‍

അമ്മയെ മകന്‍ പട്ടാപ്പകല്‍ കുത്തിക്കൊന്ന കേസില്‍ വിധി പറയുന്നത് മാറ്റി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Kumbala, Top-Headlines, Murder-case, Crime, Murder case verdict postponed
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia