വെള്ളം എടുക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അമ്മയെയും മകനെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു
Dec 21, 2018, 15:07 IST
കാസര്‍കോട്: (www.kasargodvartha.com 21.12.2018) വെള്ളം എടുക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അമ്മയെയും മകനെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട പനത്തടി കല്ലപ്പള്ളി പാത്തിക്കാലിലെ രാമണ്ണയുടെ മകന്‍ മുദ്ദപ്പഗൗഡ (52)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ടി സി ലളിത (45), മകന്‍ പി.സി നിഥിന്‍ (25) എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജ് ടി കെ നിര്‍മല ശിക്ഷിച്ചത്. 50,000 രൂപ വീതം പിഴയും അടയ്ക്കണം.
2011 മാര്‍ച്ച് 14നാണ് കൊലപാതകം നടന്നത്. മുദ്ദപ്പഗൗഡയുടെ സഹോദരന്‍ ചന്ദ്രശേഖരയുടെ ഭാര്യയാണ് ടി.സി ലളിത. കുളത്തില്‍ നിന്നു ഹോസ് പൈപ്പ് ഉപയോഗിച്ച് വെള്ളം കൊണ്ടുപോകുന്നതിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ മുദ്ദപ്പഗൗഡയെ ഒന്നാം പ്രതി ലളിത വാക്കത്തി കൊണ്ട് വെട്ടിയും രണ്ടാം പ്രതി നിഥിന്‍ പലക കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തുകയായിരുന്നു. വെള്ളരിക്കുണ്ട് സി.ഐമാരായിരുന്ന കെ പി സുരേഷ് ബാബു, ആര്‍ മനോജ് കുമാര്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിനു ശേഷം എം വി അനില്‍ കുമാര്‍ സി ഐ ആയിരുന്നപ്പോഴാണ് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
WATCH VIDEO

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Murder-case, Crime, court, Rajapuram, Murder case; Life imprisonment for accused
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Murder-case, Crime, court, Rajapuram, Murder case; Life imprisonment for accused
< !- START disable copy paste -->