കടത്തിണ്ണയില്‍ സ്വസ്ഥമായി ഉറങ്ങാന്‍ വേണ്ടി അടുത്ത് കിടന്നുറങ്ങുകയായിരുന്നയാളെ കല്ലു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കാസര്‍കോട് സ്വദേശി അങ്കമാലിയില്‍ അറസ്റ്റില്‍
Aug 28, 2018, 16:58 IST
കൊച്ചി: (www.kasargodvartha.com 28.08.2018) കടത്തിണ്ണയില്‍ സ്വസ്ഥമായി ഉറങ്ങാന്‍ വേണ്ടി അടുത്ത് കിടന്നുറങ്ങുകയായിരുന്നയാളെ കല്ലു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കാസര്‍കോട് സ്വദേശി അങ്കമാലിയില്‍ അറസ്റ്റിലായി. ചെര്‍ക്കള ബേര്‍ക്കയില്‍ താമസിക്കുന്ന ശിവന്‍കുട്ടി രാജനെ (58)യാണ് കാസര്‍കോട് പൊലീസിന്റെ സഹായത്തോടെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 10 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അങ്കമാലി ടൗണിലെ ജ്വല്ലറിക്ക് സമീപമുള്ള പഴക്കടയുടെ വരാന്തയില്‍ വെച്ചാണ് ശിവന്‍കുട്ടി ചാലക്കുടി കുറ്റിച്ചിറ അംബേദ്കര്‍ കോളനിയിലെ സത്യനെ (45) കരിങ്കല്ല് കൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയത്. സ്വസ്ഥമായി കിടന്നുറങ്ങാന്‍ വേണ്ടിയാണ് കൊല നടത്തിയതെന്നാണ് പ്രതി പോലീസിന് മൊഴി നല്‍കിയത്.
കൊലക്ക് ശേഷം തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ രാജനെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് വരുന്നതിനിടെയാണ് കാസര്‍കോട് പൊലീസിന്റെ സഹായത്തോടെ അങ്കമാലി പോലീസ് പിടികൂടിയത്. എറണാകുളം റൂറല്‍ എസ്.പി. രാഹുല്‍ ആര്‍. നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലുവ ഡി.വൈ.എസ്.പി. ജയരാജ്, സി.ഐ. എസ്. മുഹമ്മദ് റിയാസ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
മദ്യപിച്ച് ബഹളം വെച്ചതിന് രാജനെതിരെ വിദ്യാനഗര്‍ സ്റ്റേഷനില്‍ കേസുള്ളതായി പോലീസ് പറഞ്ഞു. മദ്യപിച്ച് ബഹളം വെച്ചതിന് രാജനെതിരെ വിദ്യാനഗര്‍ സ്റ്റേഷനില്‍ കേസുള്ളതായി പോലീസ് പറഞ്ഞു. അങ്കമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Murder-case, Crime, arrest, Murder case; Kasaragod native arrested in Angamaly
< !- START disable copy paste -->