അടയ്ക്ക മോഷ്ടിക്കാനെത്തിയയാളെ വെടിവെച്ച് കൊലപ്പെടുത്തിയ ഗൃഹനാഥനെ പോലീസ് അറസ്റ്റു ചെയ്തു
Aug 31, 2019, 10:23 IST
പാണത്തൂര്‍: (www.kasargodvartha.com 31.08.2019) അടയ്ക്ക മോഷ്ടിക്കാനെത്തിയ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഗൃഹനാഥനെ പോലീസ് അറസ്റ്റു ചെയ്തു. എള്ളുക്കൊച്ചി പയനാടിലെ ഹൊന്നപ്പയെ (65)യാണ് ബാഗമണ്ഡല പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 12.30 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ചെത്തുകയം കുണ്ടച്ചിക്കാനത്തെ ഗണേശന്‍ (39) ആണ് ഹൊന്നപ്പയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
സ്ഥിരം കവര്‍ച്ചക്കാരനായ ഗണേശന്‍ അടയ്ക്ക് മോഷ്ടിക്കാനെത്തുകയും വീട്ടുകാര്‍ ഉണര്‍ന്നതോടെ മല്‍പിടുത്തമുണ്ടാവുകയും സ്വയരക്ഷയ്ക്കു വേണ്ടിയാണ് വെടിവെച്ചതെന്നുമാണ് ഹൊന്നപ്പ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സംഭവസ്ഥലത്തുവെച്ച് തന്നെ ഗണേശന്‍ മരണപ്പെട്ടിരുന്നു. വീട്ടുകാര്‍ തന്നെയാണ് സംഭവം പോലീസില്‍ അറിയിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Panathur, Top-Headlines, Murder, case, Crime, Murder case; house owner arrested
< !- START disable copy paste -->