city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Court Verdict | 'ഭർത്താവിൻ്റെ അമ്മയെ കഴുത്ത് ഞെരിച്ചുകൊന്ന് കെട്ടിത്തൂക്കി', മരുമകളെ കുറ്റക്കാരിയെന്ന് കണ്ടെത്തി കോടതി; ശിക്ഷാ വിധി തിങ്കളാഴ്ച

Murder case: court found woman guilty
Photo Arranged

കൊളത്തൂര്‍ പെര്‍ളടുക്കം ചേപ്പിനടുക്കയിലെ അമ്മാളു അമ്മയാണ് കൊല്ലപ്പെട്ടത്.

കാസർകോട്: (KasargodVartha) ഭർത്താവിൻ്റെ അമ്മയെ കഴുത്തിൽ കൈകൊണ്ടു ഞെരിച്ചും തലയിണ കൊണ്ട് മുഖം അമർത്തിയും നൈലോൺ കയർ കഴുത്തിന് ചുറ്റിയും കൊലപ്പെടുത്തിയെന്ന കേസിൽ 49കാരിയെ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തി. തിങ്കളാഴ്ച വിധി പറയും. കേസിലെ രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെ വിട്ടു. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ പി അംബികയെയാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. 

2014 സെപ്റ്റംബർ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊളത്തൂര്‍ പെര്‍ളടുക്കം ചേപ്പിനടുക്കയിലെ അമ്മാളു അമ്മ (65) യാണ് കൊല്ലപ്പെട്ടത്. അമ്മാളു അമ്മയെ വീടിന്റെ ചായിപ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ മറ്റുബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് പരിയാരത്തെ കണ്ണൂർ മെഡികല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പോസ്റ്റ് മോര്‍ടത്തിലാണ് മരണം കൊലയാണെന്ന് തെളിഞ്ഞത്.

വീടിൻ്റെ ചായ്പ്പിൽ കിടന്നുറങ്ങുകയായിരുന്ന അമ്മാളു അമ്മയെ മകൻ്റെ ഭാര്യയായ അംബിക കൊലപ്പെടുത്തുകയും, കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ വേണ്ടി മൃതദേഹം വീടിൻ്റെ ചായ്പ്പിൽ കെട്ടി തൂക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. അമ്മാളു അമ്മയുടെ പേരിലുള്ള സ്ഥലം വിറ്റ് പ്രതികളുടെ പേരിൽ സ്ഥലം വാങ്ങിയത് ചോദിച്ചതിലുള്ള വിരോധത്താലും ഭക്ഷണം കൊടുക്കാത്തതും, ടി വി കാണാൻ അനുവദിക്കാത്തതും അയൽവാസികളോട് പറഞ്ഞതിലുള്ള വിരോധവുമാണ്  കൊലപാതകത്തിന് കാരണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

murder case court found woman guilty

പ്രതിഭാഗത്തിന് വേണ്ടി പ്രശസ്ത ഫോറൻസിക് സർജൻ ഡോ. ഷേർളി വാസുവിനെ വിസ്തരിക്കുകയും ചെയ്തിരുന്നു. പോസ്റ്റ് മോർടം നടത്തി ഇതൊരു കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത് കണ്ണൂർ മെഡികൽ കോളജിലെ ഫോറൻസിക് സർജനായിരുന്ന ഡോ. എസ് ഗോപാലകൃഷ്ണപിള്ളയാണ്. ബേഡകം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രാഥമിക അന്വേഷണം നടത്തിയത് ബേഡകം എസ്ഐ ആയിരുന്ന കെ ആനന്ദനും തുടർന്നുള്ള അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ആദൂർ ഇൻസ്പെക്ടറായിരുന്ന എ സതീഷ് കുമാറുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഇ ലോഹിതാക്ഷൻ, അഡ്വ. ആതിര എന്നിവർ ഹാജരായി.

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia