യുവാവിനെ പട്ടാപ്പകല്‍ അടിച്ചുകൊന്ന കേസില്‍ കുറ്റപത്രം തയ്യാറായി
Aug 17, 2018, 10:13 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.08.2018) യുവാവിനെ പട്ടാപ്പകല്‍ അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡില്‍ അടിച്ച് കൊന്ന സംഭവത്തില്‍ കുറ്റപത്രം തയ്യാറായി. കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയായ പ്രസാദിന്റെ മകന്‍ ആശിഷ് വില്യ (42)മാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ മെയ് ഒമ്പതിന് വൈകിട്ടാണ് സംഭവം. നഗരത്തിലെ ഓട്ടോഡ്രൈവറും മടിക്കൈ ചാളക്കടവിലെ ഹോട്ടലുടമ കണ്ണന്റെ മകനുമായ ദിനേശനാണ് പ്രതി. അലാമിപ്പള്ളി ബാറില്‍ മദ്യപിക്കാനെത്തിയ ഇരുവരും ഇംഗ്ലീഷ് ഭാഷയെച്ചൊല്ലി തര്‍ക്കിക്കുകയും തുടര്‍ന്ന് ബാറില്‍ നിന്നും പുറത്തിറങ്ങിയ ആശിഷ് വില്യംമിനെ ദിനേശന്‍ മരപ്പലക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
ആശിഷ് വില്യം
അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ സിഐടിയു-ബിഎംഎസ് തൊഴിലാളികള്‍ തമ്മിലുണ്ടായ കയറ്റിറക്ക് തര്‍ക്കത്തെ തുടര്‍ന്ന് കാവലുണ്ടായിരുന്ന പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് ദിനേശനെ പിടികൂടുകയും വില്യംസിനെ ജില്ലാ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. നേരത്തേ കോഴിക്കോട്ട് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ക്ലര്‍ക്കായിരുന്ന വില്യം അവിടുത്തെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കാലിച്ചാനടുക്കം അട്ടക്കണ്ടത്തെ ഒരു സ്വകാര്യ തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യയുമായുള്ള വിവാഹമോചനം സംബന്ധിച്ചുള്ള കേസില്‍ കോടതിയില്‍ ഹാജരാകാനായി കോഴിക്കോട്ടേക്ക് പോകുന്നതിനിടിയിലാണ് മദ്യപിക്കാനായി അലാമിപ്പള്ളിയിലെ ബാറിലെത്തിയത്. കേസന്വേഷിച്ച ഹൊസ്ദുര്‍ഗ് സിഐ സി കെ സുനില്‍ കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
Related News:
ബാറില്‍ വെച്ചുള്ള തര്‍ക്കം; നഗരത്തില്‍ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Murder, Crime, Death, Top-Headlines, Murder case; Charge sheet ready to submit
< !- START disable copy paste -->