സി പി എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; ഡോക്ടര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്
Aug 7, 2019, 18:08 IST
കാസര്‍കോട്: (www.kasargodvartha.com 07.08.2019) സി പി എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണവേളയില്‍ നിരവധി തവണ നോട്ടീസയച്ചിട്ടും ഹാജരാകാതിരുന്ന ഡോക്ടര്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കൊല്ലപ്പെട്ട സി പി എം പ്രവര്‍ത്തകന്‍ കുമ്പള ശാന്തിപള്ളത്തെ പി മുരളീധരന്റെ (38) മൃതദേഹം പരിശോധിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മുന്‍ ഡോക്ടര്‍ സൂരജിനെതിരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
മുമ്പ് വിചാരണ നടന്നപ്പോഴും ഡോക്ടര്‍ ഹാജരായിരുന്നില്ല. വിചാരണ വീണ്ടും ആരംഭിച്ചപ്പോഴും ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയതോടെയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബി ജെ പി പ്രവര്‍ത്തകരായ അനന്തപുരം ക്ഷേത്രത്തിന് സമീപത്തെ ശരാജ് (26), മായിപ്പാടി കുതിരപ്പാടിയിലെ ആചാര്യ എന്ന ദിനു (24), കുതിരപ്പാടിയിലെ ഭരത് രാജ് (27), ബേളയിലെ മിഥുന്‍കുമാര്‍ (24), കുഡ്‌ലു കാളിയങ്ങാട്ടെ എം. നിധിന്‍രാജ് (24), കുതിരപ്പാടിയിലെ കെ. കിരണ്‍ കുമാര്‍ (27), കുതിരപ്പാടിയിലെ കെ. മഹേഷ് (24), എസ് കെ അജിത്കുമാര്‍ (24) എന്നിവരാണ് കേസിലെ പ്രതികള്‍.
2014 ഒക്ടോബര്‍ 27ന് വൈകിട്ടാണ് ബൈക്കില്‍ പോകുന്നതിനിടെ മുരളീധരനെ വെട്ടിക്കൊലപ്പെടുത്തിയത്. സീതാംഗോളി മരമില്ലിന് സമീപത്തായിരുന്നു സംഭവം. കേസിലെ മുഖ്യപ്രതിയായ ശരത്കുമാറിന്റെ അച്ഛന്‍ ദയാനന്ദയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു മുരളീധരന്‍. ഇതിലുള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, arrest, Police, CPM, Crime, Murder-case, Murder, Murder case: Arrest warrant for Doctor
< !- START disable copy paste -->