ഗൃഹനാഥനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി പോലീസില്‍ കീഴടങ്ങി; തോക്ക് കണ്ടെത്താനായില്ല
Apr 26, 2020, 20:00 IST
ചെറുവത്തൂര്‍: (www.kasargodvartha.com 26.04.2020) ഗൃഹനാഥനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി ചീമേനി പോലീസില്‍ കീഴടങ്ങി. പിലിക്കോട് തെരുവിലെ ടാക്‌സി ഡ്രൈവര്‍ സനല്‍ (30) ആണ് ചീമേനി പോലീസില്‍ കീഴടങ്ങിയത്. സംഭവം നടന്നത് ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ പ്രതിയെ ചന്തേര പോലീസിന് കൈമാറും. പിലിക്കോട് തെരുവിലെ കോരന്റെ മകന്‍ കെ സി സുരേന്ദ്രന്‍ (65) ആണ് സനലിന്റെ വെടിയേറ്റ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. സുരേന്ദ്രന്റെ അയല്‍വാസിയാണ് സനല്‍. പ്ലാസ്റ്റിക്ക് കത്തിച്ചുവെന്നാരോപിച്ചായിരുന്നു വെടിയുതിര്‍ത്തതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. എയര്‍ഗണില്‍ നിന്നാണ് കഴുത്തിന് വെടിയേറ്റതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തോക്ക് കണ്ടെടുക്കാനായിട്ടില്ല. സനല്‍ നേരത്തേ ഗള്‍ഫിലായിരുന്നു. അടുത്തിടെ നാട്ടിലെത്തി ടാക്‌സി കാര്‍ വാങ്ങി ഓടിക്കുകയാണ്. കൂലിപ്പണിക്കാരനാണ് കൊല്ലപ്പെട്ട സുരേന്ദ്രന്‍.
ഭാര്യ: സുകുമാരി. മക്കള്‍: സുമേഷ്, സുജിത. മരുമകൻ: ബിജു.

Related News: