എഴുപതുകാരനെ ഇരുമ്പുവടികൊണ്ടടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരന്‍
Apr 1, 2018, 11:59 IST
കാസര്‍കോട്: (www.kasargodvartha.com 01.04.2018) എഴുപതുകാരനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അമ്പലത്തറ സ്വദേശിയും മാവുങ്കാലില്‍ താമസക്കാരനുമായിരുന്ന ചന്തു(72)വിനെ കമ്പിപ്പാര കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അരീക്കര കുഞ്ഞിരാമനെയാണ് ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
2011 ആഗസ്ത് 30ന് രാവിലെ അമ്പലത്തറയിലെ ചന്തുവിന്റെ വീട്ടിന് മുന്നില്‍ വെച്ചാണ് കുഞ്ഞിരാമന്‍ കമ്പിപ്പാര കൊണ്ട് തലക്കടിച്ചത്. പരിക്കേറ്റ ചന്തുവിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റി. തലക്ക് 13ഓളം മുറിവുകളുണ്ടായിരുന്ന ചന്തുവിന്റെ കണ്ണ് പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. ചികിത്സക്കിടെ സെപ്തംബര്‍ 1ന് ചന്തു മരണപ്പെടുകയായിരുന്നു. ചന്തുവും കുഞ്ഞിരാമനും തമ്മില്‍ പൂര്‍വ്വ വൈരാഗ്യത്തിലായിരുന്നു. ഇരുവര്‍ക്കുമെതിരെ വധശ്രമം, ആസിഡാക്രമണം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളുണ്ടായിരുന്നു.
ഇതേ തുടര്‍ന്നാണ് അമ്പലത്തറയിലെ വീട് വാടകക്ക് നല്‍കിയ ശേഷം ചന്തു മാവുങ്കാലിലേക്ക് താമസം മാറിയത്. അമ്പലത്തറയിലെ സ്വന്തം വീടിന്റെ വാടക പിരിക്കാന്‍ ചെന്നപ്പോഴാണ് ഇയാള്‍ ആക്രമണത്തിനിരയായത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എം അബ്ദുള്‍ സത്താര്‍ ഹാജരായി. കേസില്‍ വിധി പിന്നീട് പറയും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Accuse, Murder-case, Crime, Court, Murder case; Accused found guilty.
< !- START disable copy paste -->