സ്വന്തം പിതാവിനെ കൊലപ്പെടുത്താന്‍ കാരണം മാതാവിനെയും ചേര്‍ത്ത് അപവാദം പറഞ്ഞതിലുള്ള വെറുപ്പ്; പ്ലാന്‍ ചെയ്തത് 'ദൃശ്യം' മോഡല്‍ കൊലപാതകം, പക്ഷേ, നടന്നില്ല
Nov 19, 2017, 10:16 IST
മാനന്തവാടി: (www.kasargodvartha.com 19.11.2017) സ്വന്തം പിതാവിനെ കൊലപ്പെടുത്താന്‍ കാരണം മാതാവിനെയും ചേര്‍ത്ത് അപവാദം പറഞ്ഞതിലുള്ള വെറുപ്പ്. തോണിച്ചാല്‍ പയിങ്ങാട്ടിരിയില് താമസക്കാരനും തമിഴ്‌നാട് ഇസ്ലാംപെട്ടി സ്വദേശിയുമായ ആശൈ കണ്ണനാണ് (48) കൊല്ലപ്പെട്ടത്. മകന്‍ അരുണ്‍ പാണ്ടിയാണ് കേസിലെ പ്രതി.
പിതാവിനെ കൊലപ്പെടുത്തിയ ശേഷം നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ കുഴിച്ചുമൂടാനായിരുന്നു പ്രതി തീരുമാനിച്ചത്. ദൃശ്യം സിനിമയുടെ തമിഴ് പതിപ്പായ പാപനാശമാണ് ഇങ്ങനെ ചെയ്യാന്‍ പ്രതിയെ സ്വാധ്വീനിച്ചതെന്ന് പോലീസ് പറയുന്നു. അരുണ്‍ പാണ്ടി മാനന്തവാടിയിലെ ഗുജറിയിലെ തൊഴിലാളിയാണ്. ആശൈ കണ്ണന്‍ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്നതും മദ്യലഹരിയില്‍ ഭാര്യ മണിമേഖലയെ ക്രൂരമായി മര്‍ദിക്കുന്നതും പതിവായിരുന്നു.
രണ്ടാമത്തെ മകനായ അരുണിനെയും മണിമേഖലയെയും കുറിച്ച് വളരെ മോശമായി സംസാരിക്കുന്നത് സ്ഥിരമായതോടെയാണ് അരുണില്‍ പ്രതികാരം ഉയര്‍ത്തിയത്. സ്വന്തം അമ്മയെ ചേര്‍ത്ത് അപവാദം പറഞ്ഞതിലുള്ള വെറുപ്പാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Murder-case, Crime, Police, arrest, Murder, Accuse, Top-Headlines, Murder case; Accused arrested