കൂലിത്തര്‍ക്കത്തില്‍ തലയ്ക്കടിച്ചു കൊല; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 5 വര്‍ഷത്തിനു ശേഷം പിടിയില്‍
Sep 11, 2018, 10:00 IST
ഗുരുവായൂര്‍: (www.kasargodvartha.com 11.09.2018) കൂലി തര്‍ക്കത്തില്‍ തമിഴ്നാട് സ്വദേശിയെ തലക്ക് ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ പ്രതിയെ അഞ്ച് വര്‍ഷത്തിന് ശേഷം ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി അമ്മാണ്ടിപിള്ളെ സ്വദേശി 69 വയസ്സുള്ള ഗോപാലകൃഷ്ണനെയാണ് ഗുരുവായൂര്‍ എസ്.എച്ച്.ഒ. ഇ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
2013 ല്‍ തമിഴ്നാട് സ്വദേശി മുരുകനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യമെടുത്ത് ഒളിവില്‍ പോകുകയായിരുന്നു. സുഹൃത്ത് രവിയുമൊത്ത് ഇരുവരും പണികഴിഞ്ഞ് വൈകിട്ട് ഏഴോടെ മദ്യപിച്ച് തര്‍ക്കത്തിലാവുകയും ഗോപാലകൃഷ്ണന്‍ രവിയെ ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു. വീണ്ടും രവിയെ അടിക്കാനുള്ള ശ്രമം തടഞ്ഞ മുരുകന് തലക്കടിയേല്‍ക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.
അറസ്റ്റിലായ പ്രതി ജാമ്യമെടുത്ത് തമിഴ്നാട്ടിലേക്ക് കടന്നു. കേസില്‍ ഹാജരാകാത്തിനെ തുടര്‍ന്ന് കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. പ്രതി വീട്ടിലുണ്ടെന്നറിഞ്ഞ് ഗുരുവായൂര്‍ പോലീസ് തമിഴ്നാട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ചാവക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, arrest, Police, Crime, case, Investigation, Murder case accused arrested
< !- START disable copy paste -->