ഭാര്യയുടെ അമ്മാവനെ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍
Aug 21, 2019, 18:13 IST
കാസര്‍കോട്: (www.kasargodvartha.com 21.08.2019) മദ്യലഹരിയില്‍ ഭാര്യയുടെ അമ്മാവനെ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന വാറണ്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഡിണ്ടിക്കന്‍ ഒറ്റ ചിത്ര സ്വദേശി രാജ (48) യാണ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുല്‍ സലാം, സി.പി.ഒ അനൂപ് എന്നിവര്‍ ചേര്‍ന്ന് തമിഴ്‌നാട്ടിലെ താമസ സ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തത്. പ്രതിയെ കാസര്‍കോട്ടെത്തിച്ച് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
2008 ല്‍ നെല്ലിക്കുന്നിലെ വാടക ക്വര്‍ട്ടേഴ്‌സില്‍ വെച്ച് രാജന്റെ ഭാര്യയുടെ അമ്മാവന്‍ പുരുഷോത്തമന്‍ കൊല്ലപ്പെട്ടിരുന്നു. രാത്രിയില്‍ ഇരുവരും മദ്യലഹരിയില്‍ പരസ്പരം വാക്കേറ്റം നടത്തി അടിപിടി കൂടുകയായിരുന്നു. തുടര്‍ന്നുണ്ടായ മര്‍ദനത്തില്‍ പുരുഷോത്തമനെ കൊലപ്പെടുത്തിയെന്നാണ് കാസര്‍കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. രാജനെ അന്ന് തന്നെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയാക്കുന്നു.
കോടതി നിരവധി തവണ സമന്‍സ് അയച്ചിട്ടും ഹാജരാവാത്തതിനെ തുടര്‍ന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Top-Headlines, Crime, arrest, Police, Murder-case, murder case accused arrested
< !- START disable copy paste -->