വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി 10 വര്‍ഷത്തിനുശേഷം അറസ്റ്റില്‍
Aug 16, 2019, 20:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.08.2019) വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിയെ 10 വര്‍ഷത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു. പെരിയ മാരങ്കാവിലെ ഉമേശനെ (35)യാണ് പോലീസ് 10 വര്‍ഷത്തിനുശേഷം അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന്റെ വീഴ്ചയെ തുടര്‍ന്ന് ജുവനൈല്‍ ആനുകൂല്യത്തില്‍ ഉമേശനെ ആദ്യം വിചാരണ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു. പിന്നീട് പ്രോസിക്യൂഷന്‍ ഹൈകോടതിയില്‍ നല്‍കിയ അപ്പീലിലാണ് ഉമേശനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
സംഭവം നടക്കുമ്പോള്‍ ഉമേശന് പ്രായപൂര്‍ത്തിയായിരുന്നില്ല. 16-ാം വയസിലാണ് കൊലക്കേസില്‍ പ്രതിയായത്. 2009ലാണ് ഹൈക്കോടതി ഉമേശനെ കുറ്റക്കാരനെന്ന് വിധിച്ചത്. കുറ്റക്കാരനല്ലെന്ന വിധിയുടെ അടിസ്ഥാനത്തില്‍ പാസ്പോര്‍ട്ട് തരപ്പെടുത്തി ഉമേശന്‍ ഗള്‍ഫിലേക്ക് പോയിരുന്നു. ശിക്ഷ വിധിക്കാന്‍ ജുവനൈല്‍ കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചത്. ഹാജരാകാനായി ജുവനൈല്‍ കോടതി സമന്‍സ് അയച്ചിരുന്നു. പിന്നീട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഹോസ്ദുര്‍ഗ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയകുമാര്‍ നടത്തിയ സമര്‍ഥമായ നീക്കത്തിലാണ് പ്രതി അറസ്റ്റിലായത്. ബേക്കല്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ഉമേശനെ തൃശൂര്‍ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് കൊണ്ടുപോയി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Crime, Kanhangad, accused, Murder-case, Murder case accused arrested after 10 years
< !- START disable copy paste -->