പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ സ്വന്തം മകനും സഹോദരനും സഹോദരപുത്രനും റിമാന്‍ഡില്‍, ഭാര്യയും പ്രതിയായേക്കും, കൊലയ്ക്ക് കാരണം മദ്യപാനം
Feb 4, 2019, 18:56 IST
ബദിയടുക്ക: (www.kasargodvartha.com 04.02.2019) പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ സ്വന്തം മകനെയും സഹോദരനെയും സഹോദരപുത്രനെയും പോലീസ് അറസ്റ്റു ചെയ്തു. കൊലയ്ക്ക് ഭാര്യയും കൂട്ടുനിന്നതായി പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. ഇതോടെ ഭാര്യയെയും കേസില്‍ പ്രതിയാക്കുമെന്നാണ് വിവരം. പഡ്രെ കുംട്ടിക്കാന അര്‍ളിക്കട്ടയിലെ സുന്ദര (55)യെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ ഈശ്വരനായക് (68), സുന്ദരയുടെ മകന്‍ ജയന്ത (28), ഈശ്വരനായകിന്റെ മകന്‍ പ്രഭാകര (37) എന്നിവരെയാണ് എ എസ് പി ശില്‍പയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഇവരെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ സുന്ദര ഭാര്യയുമായി വഴക്കിട്ടിരുന്നു. അതിനിടെ സമീപത്തെ വീട്ടില്‍ താമസിക്കുന്ന ഈശ്വരനായകും പ്രഭാകരനും സ്ഥലത്തെത്തുകയും സുന്ദരയെ തള്ളിയിടുകയും തലക്ക് കവുങ്ങിന്‍ തടികൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മകന്‍ ജയന്തയും മര്‍ദിക്കാന്‍ ഒപ്പമുണ്ടായിരുന്നു. ഭാര്യയും ഇതിന് കൂട്ടുനിന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഭാര്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
അക്രമത്തില്‍ പരിക്കേറ്റ സുന്ദരയെ ഉടന്‍ ബന്ധുവിന്റെ ഓംനി വാനില്‍ പെര്‍ളയിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പരിക്ക് ഗുരുതരമാണെന്നറിഞ്ഞതോടെ ആശുപത്രിയില്‍ നിന്ന് നേരെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്. മൃതദേഹം പെട്ടെന്ന് സംസ്‌കരിക്കാനും തെളിവ് നശിപ്പിക്കാനും ഇവര്‍ തയ്യാറായിരുന്നു. ബദിയടുക്ക എസ് ഐ മെല്‍വിന്‍ജോസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശിവദാസ്, മധുസൂദനന്‍, സി പി ഒമാരായ ശ്രീനാഥ്, മനോജ്, ഷാജു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Murder-case, Crime, Badiyadukka, Murder case; 3 arrested
< !- START disable copy paste -->