city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെയിന്റിംഗ് ജോലിക്കെത്തിയ യുവാവിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍; കൊലയ്ക്ക് കാരണമായത് ചീട്ടുകളിയിലുണ്ടായ വിജയം

ബദിയഡുക്ക: (www.kasargodvartha.com 23.03.2018) പെയിന്റിംഗ് ജോലിക്കെത്തിയ യുവാവിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ചീട്ടുകളിയില്‍ തുടര്‍ച്ചയായുണ്ടായ വിജയമാണ് കൊലയ്ക്ക് കാരണമായതെന്ന് കണ്ടെത്തിയതായി ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കുഴല്‍ കിണര്‍ കുഴിക്കാനെത്തിയ സംഘത്തില്‍പെട്ട ചത്തീസ്ഗണ്ഡ് നാരായണ്‍പൂര്‍ ധോടായ് മുറിയപാറയിലെ ദീപക് കുമാര്‍ സലാം(25, മധ്യപ്രദേശ് ചിറയി ഡോങ്ഗ്രി മംഗല്‍ ഗഞ്ചിലെ ഗിര്‍വാര്‍ സിംഗ് (35)എന്നിവരാണ് അറസ്റ്റിലായത്.

 2017 ഡിസംബര്‍ 30 നാണ് ബദിയഡുക്ക കാട്ടുകുക്കെ സാല ഗോപാലകൃഷ്ണ എന്നയാളുടെ വീട്ടുപറമ്പില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. കര്‍ണാടക ബല്‍ഗാവ് ഡിവിഷണനില്‍പ്പെട്ട ഗദഗ ജില്ല അരുണാക്ഷിയിലെ ശരണ ബാസപ്പയെയാണ് (26) പ്രതികള്‍ കൊലപ്പെടുത്തിയത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്.

തലയുടെ ഇടതുഭാഗത്തേറ്റ ശക്തമായ പരിക്കാണ്് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ജില്ലാ പോലീസ് ചീഫ് കെ ജി സൈമണിന്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരന്‍, ഡിസിആര്‍ബി ഡിവൈഎസ്പി ജെയ്സണ്‍ എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങേത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.

മരിച്ച ശരണ ബാസപ്പയുടെ കഴുത്തില്‍ കണ്ടെത്തിയ പ്രത്യേക തരം ഉറുക്ക് കര്‍ണാടകയിലെ ഒരു പ്രത്യേക വിഭാഗം ആളുകള്‍ ധരിക്കുന്ന തരത്തിലുള്ളതിനാല്‍ ഈ വഴിക്ക് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് കര്‍ണാടക ഗദക് ജില്ലയിലെ റോണ്‍ സ്വദേശി ശരണ ബാസപ്പയാണെന്ന് കണ്ടെത്തിയത്. സഹോദരന്‍ ഭീമപ്പയും ബന്ധുക്കളുമാണ് ബദിയടുക്ക സ്റ്റേഷനിലെത്തി ഏലസും വസ്ത്രവും നോക്കി മൃതദേഹം തിരിച്ചറിഞ്ഞത്. സ്ഥിരീകരിക്കുന്നതിനായി ഡി.എന്‍.എ. ടെസ്റ്റും നടത്തിയിരുന്നു.

പത്ത് വര്‍ഷം മുമ്പ് നാട് വിട്ട് ജോലിക്കായി വിട്‌ളപുത്തൂര്‍ ഭാഗത്തേക്ക് ജോലിക്കായി വന്നതായിരുന്നു. വിവിധ സ്ഥലങ്ങളില്‍ കൂലിപ്പണി ചെയ്ത ശേഷം വിടല്‍ജോഗിമഠത്തിലാണ് അവസാനമായി ജോലി ചെയ്തുവന്നത്. അവിടെ ജോലി ഇല്ലാതായപ്പോള്‍ വിട്‌ള സ്വദേശി മുഹമ്മദ് സാദിഖിന്റെ ജോലിക്കാരനായ അശോകന്റെ കൂടെ 2017 ഡിസംബര്‍ ഒമ്പതിന് ഉച്ചയോടെയാണ് കാട്ടുകുക്കെയില്‍ വന്നത്. മുഹമ്മദ് സാദിഖിന് കാട്ടുകുക്കെയില്‍ വെല്‍ഡിംഗ് ഷോപ്പുണ്ട്. അശോകന്റെ കൂടെയെത്തിയ ബാസപ്പ ഗോപാലകൃഷ്ണഭട്ട് എന്നിവരുടെ വീട്ടിലും മറ്റും പെയിന്റ് ചെയ്തിരുന്നു. സമീപവാസിയായ തുക്കാറാം എന്നയാളുടെ വാടക മുറിയിലാണ് താമസ സൗകര്യം ഏര്‍പ്പാടാക്കിക്കൊടുത്ത് തിരിച്ചുപോയത്. പിറ്റേന്ന് ഞായറാഴ്ച ആയതിനാല്‍ അശോകനും മുഹമ്മദ് സാദിഖും ജോലിക്ക് വന്നിരുന്നില്ല. ശരണ ബാസപ്പ ഒറ്റയ്ക്കാണ് ജോലി ചെയ്തത്. ഇതിനു ശേഷം മുറിയിലെത്തിയപ്പോള്‍ ഇതിന് മുന്നില്‍ തമിഴ്നാട് സ്വദേശിയുടെ ഒരു കുഴല്‍ കിണര്‍ വണ്ടി ജോലിക്ക് ശേഷം അന്നുരാത്രി വന്നുനിര്‍ത്തിയിരുന്നു.

പെയിന്റിംഗ് ജോലിക്കെത്തിയ യുവാവിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍; കൊലയ്ക്ക് കാരണമായത് ചീട്ടുകളിയിലുണ്ടായ വിജയം

കാട്ടുകുക്കെ സ്വദേശിയായിരുന്നു ഏജന്റ്. തമിഴ്‌നാട്ടുകാരും ഉത്തരേന്ത്യക്കാരുമായിരുന്നു ഇതിലെ ജോലിക്കാര്‍. രാത്രി പത്ത് മണിയോടെ മുറിക്കുള്ളില്‍ വെച്ച് ബാസപ്പയും ദീപക് കുമാര്‍ സലാമും ഗിര്‍വാര്‍ സിംഗും ചീട്ടുകളിയിലേര്‍പ്പെടുകയും ബാസപ്പ തുടര്‍ച്ചയായി കളിയില്‍ ജയിച്ചതിനാല്‍ ദീപക് കമാര്‍ സലാം പ്രകോപിതനാകുകയും വാക്കേറ്റവും കൈയേറ്റവും നടക്കുകയും ചെയ്തു. പിന്നീട് ദീപക് കുമാര്‍ ഒരു കല്ലെടുത്ത് കൊണ്ടുവന്ന് വീണ്കിടക്കുകയായിരുന്ന ശരണബാസപ്പയെ കുത്തുകയുമായിരുന്നു. അനക്കമില്ലാത്തത് പരിഭ്രാന്തരായ പ്രതികള്‍ മൃതദേഹം ടോയ്‌ലറ്റില്‍ ഒളിപ്പിച്ച ശേഷം കുറേക്കൂടി രാത്രി കാത്തുനിന്ന ശേഷം മൃതദേഹം എടുത്ത് കൊണ്ട് പോയി ആളില്ലാത്ത പറമ്പില്‍ കൊണ്ടിടുകയുമായിരുന്നു. ഇതിന് ശേഷം മുറിയിലെത്തിയ പ്രതികള്‍ മുറി കഴുകി വൃത്തിയാക്കുകയും കല്ല് കഴുകിയ ശേഷം മുറിക്ക് പുറത്തെ കരിയിലകള്‍ക്കിടയില്‍ ഒളിപ്പിക്കുകയുമായിരുന്നു. ചോര പുരണ്ട വസ്ത്രങ്ങളും ചീട്ടുകളും കത്തിക്കുകയും ചെയ്തു.

പെയിന്റിംഗ് ജോലിക്കെത്തിയ യുവാവിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍; കൊലയ്ക്ക് കാരണമായത് ചീട്ടുകളിയിലുണ്ടായ വിജയം

പെയിന്റിംഗ് ജോലിക്കെത്തിയ യുവാവിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍; കൊലയ്ക്ക് കാരണമായത് ചീട്ടുകളിയിലുണ്ടായ വിജയം

ബദിയഡുക്ക എസ് ഐ പ്രശാന്ത്, എസ്‌ഐമാരായ ഫിലിപ്പ് തോമസ്, രവീന്ദ്രന്‍, രഘൂത്തമന്‍, എഎസ്‌ഐമാരായ നാരായണന്‍, ബാലകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ലക്ഷ്മി നാരായണന്‍, സിവില്‍ പോലാീസ് ഓഫീസര്‍മാരായ ഫിലിപ്പ്, ശ്രീരാജ്, റോജന്‍, ഡ്രൈവര്‍ ബാലകൃഷ്ണന്‍, സൈബര്‍ സെല്ലിലെ അജേഷ്, ശിവകുമാര്‍ എന്നിവരണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. എഎസ്പി വിശ്വനാഥനാണ് അന്വേഷണം ഏകോപിപ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Badiyadukka, Murder-case, Murder, Crime, Police, Investigation, arrest, Accuse, Death, Dead body, Top-Headlines, Murder case; 2 arrested.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia