ഭാര്യയ്ക്ക് 16 വെട്ട്, ഭാര്യാ സഹോദരിക്ക് 2 വെട്ട്; വധശ്രമക്കേസില്‍ ഒളിവില്‍പോയ പ്രതി കലാശക്കൊട്ടിനിടെ ടൗണിലിറങ്ങി, നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് പൊക്കി
Apr 22, 2019, 12:00 IST
കുമ്പള: (www.kasargodvartha.com 22.04.2019) കഞ്ചാവ് ലഹരിയില്‍ ഭാര്യയെ 16 വെട്ട് വെട്ടിയും ഭാര്യാ സഹോദരിയെ രണ്ട് വെട്ട് വെട്ടിയും വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍പോയ പ്രതി കലാശക്കൊട്ടിനിടെ ടൗണിലിറങ്ങിയതിനു പിന്നാലെ നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് പൊക്കി. കുമ്പള പേരാലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഹബി എന്ന ഹബീബിനെ (24)യാണ് കുമ്പള സി ഐ എം കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഞായറാഴ്ച വൈകിട്ട് കലാശക്കൊട്ടിനിടെ കുമ്പള ടൗണില്‍ വെച്ച്് അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 13ന് രാത്രി 11 മണിക്ക് പേരാലിലെ ക്വാര്‍ട്ടേഴ്‌സില്‍ കഞ്ചാവ് ലഹരിയിലെത്തിയ പ്രതി ഭാര്യ റുസ്‌കാന (26), സഹോദരി ഹഫ്‌സീന (22) എന്നിവരെയാണ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും ഇപ്പോഴും മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനു ശേഷം ഒളിവില്‍പോയ ഹബീബ് ഞായറാഴ്ച നടന്ന കൊട്ടിക്കലാശത്തിനിടെ പോലീസിന്റെ ശ്രദ്ധയില്‍പെടില്ലെന്ന് കരുതി ടൗണിലിറങ്ങുകയായിരുന്നു. കൊട്ടിക്കലാശ പരിപാടിയില്‍ ഒപ്പം ചേരുകയും ചെയ്തു. ഇതിനിടയില്‍ സൈബര്‍ സെല്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ടൗണില്‍ വെച്ച് തന്നെ പിടികൂടിയത്.
മാസങ്ങള്‍ക്ക് മുമ്പ് കുമ്പള ദേവി നഗറില്‍ താമസിക്കുന്ന ഒരാളെയും ഹബീബ് കഞ്ചാവ് ലഹരിയില്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഈ സംഭവത്തിലും ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. ഞായറാഴ്ച രാത്രിയോടെ തന്നെ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ ഹബീബിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Murder-attempt, Top-Headlines, Crime, Murder attempt case accused arrested
< !- START disable copy paste -->