വധശ്രമക്കേസില്‍ ഒളിവിലായിരുന്ന പ്രതിയെ തേടി വേഷം മാറിയെത്തി; വാതിലില്‍ മുട്ടിയത് പോലീസാണെന്ന് വ്യക്തമായതോട് പ്രതി പിന്‍വാതിലില്‍ കൂടി ഓടി, പിന്തുടര്‍ന്ന പോലീസ് പൂട്ടിട്ട് പിടികൂടി
Jan 1, 2020, 13:03 IST
നീലേശ്വരം: (www.kasargodvartha.com 01.01.2020) വധശ്രമക്കേസില്‍ ഒളിവിലായിരുന്ന പ്രതിയെ തേടി പോലീസ് വേഷം മാറിയെത്തി. വാതിലില്‍ മുട്ടിയത് പോലീസാണെന്ന് വ്യക്തമായതോട് പ്രതി പിന്‍വാതിലില്‍ കൂടി ഓടി. പിന്തുടര്‍ന്ന പോലീസ് പൂട്ടിട്ട് പിടികൂടി. നീലേശ്വരം തൈക്കടപ്പുറത്തെ എന്‍ പി ഹാരിസിനെ(36) യാണ് നീലേശ്വരം എസ് ഐ എ എം മാത്യു, സിവില്‍ പോലീസ് ഓഫീസര്‍ റിനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശിയായ മൊയ്തീന്‍ കുട്ടിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഹാരിസ്. പോലീസ് കേസെടുത്തതോടെ മുങ്ങിനടക്കുകയായിരുന്നു. ഹാരിസ് വീട്ടിലുള്ളതായി വിവരമറിഞ്ഞ് പോലീസ് വേഷം മാറിയെത്തി. വാതിലില്‍ മുട്ടിവിളിച്ചതോടെ പോലീസാണെന്ന് മനസിലാക്കിയ ഹാരിസ് വീടിന്റെ പിന്‍വാതിലില്‍ കൂടി ഓടുകയായിരുന്നു. പിന്തുടര്‍ന്ന പോലീസ് ഹാരിസിനെ തൈക്കടപ്പുറത്തെ ഒരു കടയില്‍ കയറ്റി പൂട്ടിട്ട് പൂട്ടുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പോലീസെത്തി ഹാരിസിനെ ബലമായി കസ്റ്റഡിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Neeleswaram, accused, arrest, Police, Top-Headlines, Crime, Murder attempt case accused arrested
< !- START disable copy paste -->