വാട്സ്ആപ്പ് ഗ്രൂപ്പില്‍ വധഭീഷണി മുഴക്കിയതിന് പോലീസില്‍ പരാതി നല്‍കിയ ഡി വൈ എഫ് ഐ നേതാവിനെ വധിക്കാന്‍ ശ്രമിച്ചതായി പരാതി
May 31, 2019, 09:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.05.2019) വാട്സ്ആപ്പ് ഗ്രൂപ്പില്‍ വധഭീഷണി മുഴക്കിയതിന് പോലീസില്‍ പരാതി നല്‍കിയ ഡി വൈ എഫ് ഐ നേതാവിനെ വധിക്കാന്‍ ശ്രമിച്ചതായി പരാതി. ഡി വൈ എഫ് ഐ പുതുക്കൈ വില്ലേജ് കമ്മിറ്റി അംഗം മോനാച്ച കാര്‍ത്തികയിലെ ശിവചന്ദ്ര(30)നെയാണ് അരയി ഏരത്ത്മുണ്ട്യ ക്ഷേത്രത്തിന് സമീപത്ത് വെച്ച് ഒരു സംഘം അക്രമിച്ചത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ശിവചന്ദ്രന്‍ ബൈക്ക് നിര്‍ത്തി ഒരു സുഹൃത്തിനെ അന്വേഷിച്ച് ചെന്നപ്പോഴാണത്രെ പള്ളിച്ചിബാബു, സനോജ്, കുട്ടന്‍ തുടങ്ങി പത്തോളം പേര്‍ ചേര്‍ന്ന് അക്രമിച്ചത്. ബൈക്കിന് കേടുപാട് സംഭവിക്കുകയും ചെയ്തു.
ഏതാനുംമാസം മുമ്പ് നഗരസഭയിലെ വിവിധ ആനുകൂല്യങ്ങള്‍ക്കായി നഗരസഭാ കൗണ്‍സിലറെ ഏല്‍പ്പിച്ച അപേക്ഷാഫോറങ്ങള്‍ വയലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് ശിവചന്ദ്രനും, ഡിവൈഎഫ്ഐ പ്രവര്‍ത്തകരും നഗരസഭ ചെയര്‍മാനെ ഏല്‍പ്പിക്കുകയും ഇതിന്റെ ഫോട്ടോ പത്രങ്ങളിലും നവമാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ 'അരയി എന്റെ ഗ്രാമം' എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ പള്ളിച്ചി ബാബു ശിവചന്ദ്രനെതിരെ വധഭീഷണി മുഴക്കി പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാബു ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയും ചെയ്തു. ഈ വൈരാഗ്യത്തിലാണ് ബാബുവിന്റെ നേതൃത്വത്തില്‍ പത്തോളം പേര്‍ ചേര്‍ന്ന് തന്നെ അക്രമിച്ചതെന്ന് ശിവചന്ദ്രന്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, complaint, Murder-attempt, Top-Headlines, Social-Media, Crime, Murder-attempt against DYFI leader.
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Police, complaint, Murder-attempt, Top-Headlines, Social-Media, Crime, Murder-attempt against DYFI leader.
< !- START disable copy paste -->