Found Dead | കാസർകോട്ടെ ശാനവാസ് വധക്കേസിൽ പ്രതിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
● കുമ്പള കൊടിയമ്മയിലെ മുനവ്വറുൽ ഖാസിം ആണ് മരിച്ചത്.
● 2019 ഒക്ടോബർ 18 നാണ് ശാനവാസിൻ്റെ മൃതദേഹം കണ്ടെത്തിയത്.
● മറ്റൊരു പ്രതിയായ അബ്ദുർ റശീദ് 2023 ഒക്ടോബർ രണ്ടിന് കൊല്ലപ്പെട്ടിരുന്നു.
കുമ്പള: (KasargodVartha) മധൂര്‍ പട് ലയിലെ ഷൈന്‍ എന്ന ശാനവാസിനെ (24) കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസിലെ പ്രതിയായ ഓടോറിക്ഷ ഡ്രൈവറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പള കൊടിയമ്മയിലെ മുനവ്വറുൽ ഖാസിം (28) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 8.30 മണിയോടെയാണ് യുവാവിനെ വീട്ടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
2019 ഒക്ടോബർ 18 നാണ് കാസർകോട് ദിനേശ് ബീഡി കംപനിക്ക് സമീപത്തെ പൊട്ടകിണറ്റിൽ ശാനവാസിൻ്റെ മൃതദേഹം കണ്ടെത്തിയത്. ശാനവാസിന്റെ സുഹൃത്തുക്കളായ മുനവ്വറുൽ ഖാസിം അടക്കം നാല് പേരായിരുന്നു കേസിലെ പ്രതികൾ. ലഹരി മരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്.
ഈ കേസിലെ മറ്റൊരു പ്രതിയായ കുമ്പള കോയിപ്പാടി ശാന്തിപ്പള്ളത്തെ അബ്ദുർ റശീദ് എന്ന സമൂസ റശീദ് (37) 2023 ഒക്ടോബർ രണ്ടിന് കൊല്ലപ്പെട്ടിരുന്നു. കുമ്പള കുണ്ടങ്കാറഡുക്കയിലെ മൈതാനത്തിലെ കുറ്റിക്കാട്ടിലാണ് റശീദിന്റെ മൃതദേഹം കണ്ടെത്തിയത്. വധശ്രമം അടക്കം ആറ് കേസുകളിൽ പ്രതിയായ കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ അഭിലാഷ് എന്ന ഹബീബിനെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒരു വർഷത്തിനകം, മറ്റൊരു പ്രതിയായ മുനവ്വറുൽ ഖാസിമിന്റെ മരണം.
#KasargodMurder #KeralaCrime #JusticeForVictim #DrugTrade #PoliceInvestigation