city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുഹമ്മദ് കുഞ്ഞി വധക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും

പരപ്പ: (www.kasargodvartha.com 03/04/2017) പരപ്പയിലെ കര്‍ഷകനായ കിണാവൂര്‍ മുഹമ്മദ്കുഞ്ഞി (57) വധക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടക്കേും. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മുഹമ്മദ് കുഞ്ഞിയുടെ ബന്ധുക്കള്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കിയത്.

ഫെബ്രുവരി 25 ന് ഉച്ചയക്ക് രണ്ടു മണിയോടെയാണ് മുഹമ്മദ്കുഞ്ഞി കൃഷിയിടത്തില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരി പുത്രന്‍ നീലേശ്വരം പോരോലിലെ റഷീദിനെ വെള്ളരിക്കുണ്ട് സി ഐ സുനില്‍ കുമാര്‍ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് റിമാന്‍ഡിലായ റഷീദ് കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങി കൊലപാതകത്തിന് ശേഷം മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന കാരണത്താല്‍ റഷീദിനെ കണ്ണൂര്‍ ആശീര്‍വാദ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗിയാണെന്ന കാരണത്തിലാണ് കോടതി റഷീദിന് ജാമ്യം അനുവദിച്ചത്.

എന്നാല്‍ റഷീദിന് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും റഷീദിന് അസുഖം ഉണ്ടെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കെട്ടിച്ചമച്ചതാണെന്നും കൊലയ്ക്ക് പിന്നില്‍ റഷീദിന് പുറമേ നാലോളം പേര്‍ ഉണ്ടെന്നും ഇവരെ കൂടി നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. ഇതിനിടെ മുഹമ്മദ്കുഞ്ഞിയുടെ കൊലപാതകത്തിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണം എന്നാവശ്യപ്പെട്ട് സി പി എം നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

മുഹമ്മദ് കുഞ്ഞി വധക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും

Related News: 

ഗൃഹനാഥന്‍ അടിയേറ്റു മരിച്ചു; സഹോദരിയുടെ മകന്‍ പിടിയില്‍

മുഹമ്മദിന്റെ മരണം: ചൊവ്വാഴ്ച പോലീസ് സര്‍ജനില്‍ നിന്നും മൊഴിയെടുക്കും
Keywords : Parappa, Death, Murder, Investigation, Police, Crime branch, Muhammed Kunhi Murder Case, Muhammed Kunhi murder case may investigate crime branch. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia