city-gold-ad-for-blogger

ഒടിഞ്ഞ ലാത്തിയും ഒളിപ്പിച്ച ജീപ്പും; മുഹമ്മദ് ആസിഫിൻ്റെ മരണത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതം

Kannur Crime Branch Intensifies Probe into Death of CPM Worker Muhammad Asif in Kasaragod
Photo: Special Arrangement

● യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ കുടുംബം ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി.
● 2025 ജനുവരി 15-നാണ് കായർക്കട്ടയിൽ വെച്ച് ആസിഫിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
● ലോറിക്കുള്ളിൽ നിന്ന് ഒടിഞ്ഞ പൊലീസ് ലാത്തി കണ്ടെത്തിയതും ആരോപണങ്ങൾക്ക് കാരണമായി.
● ക്രൈംബ്രാഞ്ച് സംഘം ആസിഫിന്റെ വീട്ടിലെത്തി മാതാവിന്റെയും സഹോദരിമാരുടെയും മൊഴിയെടുത്തു.

കാസർകോട്: (KasargodVartha) സി.പി.എം. പ്രവർത്തകനും ടിപ്പർ ലോറി ഡ്രൈവറുമായ കാസർകോട് പൈവളിഗെ ഗാളിയടുക്ക സ്വദേശി മുഹമ്മദ് ആസിഫ് (29) മരിച്ച സംഭവത്തിൽ പുതിയ അന്വേഷണ സംഘം നടപടികൾ ആരംഭിച്ചു. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി. കെ.വി. വേണുഗോപാലിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിൻ്റെ കാലത്ത് ഈ അന്വേഷണം അട്ടിമറിക്കപ്പെട്ടിരുന്നുവെന്നും, ജില്ലാ ക്രൈംബ്രാഞ്ച് അപകടമരണമെന്ന നിഗമനത്തിൽ കേസ് എഴുതിത്തള്ളിയെന്നുമാണ് കുടുംബത്തിൻ്റെ പരാതി.

യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നതോടെ ആസിഫിൻ്റെ കുടുംബവും നാട്ടുകാരും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് നേരിട്ട് പരാതി നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ സോമശേഖരയുടെ നേതൃത്വത്തിലാണ് ബന്ധുക്കൾ നിവേദനം നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഉന്നതതല അന്വേഷണത്തിനായി കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി.ക്ക് ചുമതല നൽകിയത്.

ആശുപത്രി മാറ്റം

2025 ജനുവരി 15-ന് രാത്രിയാണ് മുഹമ്മദ് ആസിഫ് മരിക്കുന്നത്. ഇദ്ദേഹം ഓടിച്ചിരുന്ന ടിപ്പർ ലോറി കായർക്കട്ടയിലെ റോഡരികിൽ നിർത്തിയിട്ടിരുന്നു. ഇതിനടുത്ത് റോഡിലാണ് ആസിഫിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് ബായാറിലെ പൊലീസ് ഔട്ട് പോസ്റ്റിലുണ്ടായിരുന്ന പൊലീസുകാർ സംഭവസ്ഥലത്തേക്ക് വാഹനത്തിൽ എത്തിയിരുന്നു.

തുടർന്ന് 108 ആംബുലൻസിൽ കയറ്റി ആദ്യം ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് സി.പി.എം. നിയന്ത്രണത്തിലുള്ള കുമ്പള സഹകരണ ആശുപത്രിയിലുമാണ് എത്തിച്ചത്. എങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. 108 ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലോ സഹകരണ ആശുപത്രിയിലോ രോഗികളെ എത്തിക്കാൻ നിയമം അനുവദിക്കുന്നില്ല. എന്നാൽ ചില സി.പി.എം. നേതാക്കളുടെ നിർദേശത്തെ തുടർന്നാണ് കേസ് അട്ടിമറിക്കാൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചതെന്നാണ് കുടുംബത്തിൻ്റെ ആരോപണം.

പൊലീസിനെതിരെ സംശയങ്ങൾ

മണൽ കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന ആരോപണമുണ്ട്. ഇതിന് ബലം നൽകുന്ന തരത്തിൽ ആസിഫ് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കുള്ളിൽ നിന്ന് ഒടിഞ്ഞ പൊലീസ് ലാത്തി കണ്ടെത്തിയിരുന്നു. യുവാവിനെ ബായാർ എയ്ഡ് പോസ്റ്റിൽ നിന്നെത്തിയ പൊലീസുകാർ മർദിച്ചതായും കുടുംബത്തിന് പരാതിയുണ്ട്. കൂടാതെ സംഭവ ദിവസം രാത്രി അവിടെയെത്തിയ പൊലീസ് ജീപ്പ് പിന്നീട് നിരത്തിലിറങ്ങിയിട്ടില്ലെന്ന് നാട്ടുകാർ സംശയത്തോടെ പറയുന്നു.

തെളിവെടുപ്പും തുടർ നടപടികളും

വെള്ളിയാഴ്ച (നവംബർ 13) രാവിലെ 11 മണിയോടെ ക്രൈംബ്രാഞ്ച് എസ്.പി. കെ.വി. വേണുഗോപാൽ, ഡി.വൈ.എസ്.പി. മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആസിഫിൻ്റെ വീട്ടിലെത്തി മാതാവിൽ നിന്നും സഹോദരിമാരിൽ നിന്നും മൊഴി രേഖപ്പെടുത്തി. യുവാവ് വീണുകിടന്ന സ്ഥലവും സംഘം സന്ദർശിച്ചു.

പിന്നീട് പൈവളിഗെ പഞ്ചായത്ത് ഓഫീസിലെത്തി ജനപ്രതിനിധികളിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു. പ്രദേശത്തെ സി.സി.ടി.വി. ക്യാമറകളുള്ള സ്ഥലങ്ങളും സംഘം സന്ദർശിച്ച് പരിശോധന നടത്തി. കൂടാതെ പ്രാഥമിക അന്വേഷണം നടത്തിയ മഞ്ചേശ്വരം പൊലീസിൽ നിന്ന് കേസിൻ്റെ ഫയലുകളും ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി. വരും ദിവസങ്ങളിൽ അന്വേഷണം ശക്തമാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Kannur Crime Branch SP K.V. Venugopal launched a fresh probe into the death of CPM worker Muhammad Asif in Paivalike following a complaint to the Home Minister. The family alleged sabotage by the previous government and suspected police and sand mafia involvement.

#KasargodVartha #KasaragodNews #CrimeBranchProbe #KeralaPolice #MuhammadAsifDeath #MalayalamNews #KeralaPolitics #SandMafia #AparnaNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Susan Joy
Susan Joy

357 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia