Murder | 'മാതാവ് കൊല്ലപ്പെട്ടു'; മകൻ പൊലീസ് പിടിയിൽ; നാടിനെ നടുക്കിയ സംഭവം പൊവ്വലിൽ
● മൺവട്ടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൂത്ത മകന് പരുക്കേറ്റു.
● മകൻ മാനസീക അസ്വാസ്ഥ്യം പ്രകടപ്പിച്ചിരുന്നതായി പ്രദേശവാസികൾ.
ബോവിക്കാനം: (kasaragodVartha) മാതാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിന് ഉത്തരവാദിയെന്ന് കരുതുന്ന മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊവ്വലിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. പൊവ്വൽ പെട്രോൾ പമ്പിന് സമീപത്തെ അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യ നഫീസ (62) യാണ് മരിച്ചത്.
മകൻ മൺവട്ടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് പരാതി. അക്രമം തടയാൻ ശ്രമിച്ച മൂത്ത മകൻ മജീദിന് പരുക്കേറ്റു. മജീദിനെ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവമെന്ന് ആദൂർ പൊലീസ് പറയുന്നു.
നഫീസയുടെ ഇളയ മകൻ നാസറിനെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് ആദൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കാസർകോട് ജെനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി. നഫീസയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടിക്കായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. അതേസമയം, മകൻ നാസർ മാനസീക അസ്വാസ്ഥ്യം പ്രകടപ്പിച്ചിരുന്നതായി പ്രദേശവാസികൾ സൂചിപ്പിക്കുന്നു.
മറ്റുമക്കൾ: ഇഖ്ബാൽ, അബ്ദുൽ ഖാദർ, ഇർഫാന, ഇർശാന.
#KeralaCrime #FamilyViolence #Povval #Murder #BreakingNews