Police Booked | മദ്യപാനം തടഞ്ഞ മാതാവിനെ വെള്ളം നിറച്ച കുടം കൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിച്ചതായി പരാതി; മകനെതിരെ കേസ്
Apr 25, 2022, 17:54 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) മദ്യപാനം തടഞ്ഞ മാതാവിനെ മകന്‍ വെള്ളം നിറച്ച അലൂമിനിയം കുടം കൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിച്ചതായി പരാതി. തായന്നൂര്‍ മുക്കുഴി മാമ്പളത്തെ കണ്ണന്റെ ഭാര്യ നാരായണി (55) ആണ് മകന്‍ രഘു കുടം കൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിച്ചതായി പരാതിപ്പെട്ടത്.
രഘുവിന്റെ പേരില്‍ അമ്പലത്തറ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വിട്ടുമുറ്റത്തു വെച്ച് മദ്യപിക്കുന്നതിനെ എതിര്‍ത്തപ്പോഴാണ് സംഭവമെന്ന് നാരായണി പറഞ്ഞു. മകന്‍ വീണ്ടും ഉപദ്രവിക്കുമെന്ന ഭയത്തില്‍ സഹോദരന്റെ വീട്ടിലാണ് നാരായണി കഴിയുന്നത്. പൊലിസ് ഇവിടെ എത്തിയാണ് ഇവരുടെ മൊഴിയെടുത്തത്.

Keywords: Kasaragod, Kerala, News, Kanhangad, Top-Headlines, Crime, Attack, Son, Liquor, Liquor-Drinking, Injured, Case, Complaint, Police, Mother attacked by son; Police booked.
< !- START disable copy paste -->