നവജാത ശിശുവിനെ ശിശുഭവന്റെ മുന്നില്‍ ഉപേക്ഷിച്ച സംഭവം; അമ്മ അറസ്റ്റില്‍
വെള്ളിയാമറ്റം: (www.kasargodvartha.com 28.10.2020) നവജാത ശിശുവിനെ ശിശുഭവന്റെ മുന്നില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. അയര്‍ക്കുന്നം തേത്തുരുത്തേല്‍ അപര്‍ണയെ(26)യാണ് കാഞ്ഞാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അപര്‍ണയ്ക്ക് ശനിയാഴ്ച പുലര്‍ച്ചെ പ്രസവവേദനയുണ്ടായി. ഭര്‍ത്താവ് അമല്‍കുമാറിന്റെ സുഹൃത്തിന്റെ വാഹനത്തില്‍ അപര്‍ണയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയില്‍ അപര്‍ണ വാഹനത്തില്‍ കുഞ്ഞ് പിറന്നു.
ചൊവ്വാഴ്ച മുതല്‍ അപര്‍ണ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. അമല്‍കുമാറിനെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തു. അപര്‍ണയെ അറസ്റ്റ് ചെയ്തു പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം മെഡിക്കല്‍ പരിശോധനയും ഡിഎന്‍എ പരിശോധനയും നടത്തി. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
Keywords: News, Kerala, Woman, arrest, hospital, Police, Baby, Top-Headlines, Sisubhavan, Vehicle, Crime, Mother arrested for newborn baby left on doorstep of Sisubhavan