Found Dead | അമ്മയും മകനും തടാകത്തിൽ മരിച്ച നിലയിൽ

● സംഭവം നടന്നത് ചന്നരായപട്ടണ താലൂക്കിലെ ഹീരിസാവെ ഹോബ്ലിയിലാണ്.
● മരിച്ചവർ കബാലി ഗ്രാമത്തിൽ താമസിക്കുന്ന കെ.വി ജയന്തിയും മകൻ ഭരതുമാണ്.
● ഭരതിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്
മംഗ്ളുറു: (KasargodVartha) അമ്മയും മകനും തടാകത്തിൽ മരിച്ച നിലയിൽ. ചന്നരായപട്ടണ താലൂക്കിലെ ഹീരിസാവെ ഹോബ്ലിയിലാണ് സംഭവം. കബാലി ഗ്രാമത്തിൽ താമസിക്കുന്ന കെ.വി ജയന്തി (60), മകൻ ഭരത് (35) എന്നിവരാണ് മരണപ്പെട്ടത്. സംഭവത്തിൽ ഭരതിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കുടുംബകലഹത്തെ തുടർന്നുള്ള വിഷാദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറിപ്പിലെ സൂചന.
പൊലീസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച്, ഭരത് എട്ട് മാസം മുൻപാണ് ഗണ്ഡാസി ഹോബ്ലിയിലെ ബാഗൂരനഹള്ളി സ്വദേശിനിയായ ഗീതയെ വിവാഹം കഴിച്ചത്. വിവാഹശേഷം ദമ്പതികൾ തമ്മിൽ സ്വരച്ചേർച്ചയില്ലാത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അടുത്ത കാലത്ത് ഭർത്താവുമായി വഴക്കുണ്ടായതിനെ തുടർന്ന് ഗീത സ്വന്തം വീട്ടിലേക്ക് പോയിരുന്നു. പിന്നീട് മധ്യസ്ഥ ചർച്ചകൾക്ക് ശേഷം ഭർത്താവിൻ്റെ വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും വഴക്കുകൾ തുടർന്നു.
അയൽവാസികൾ ഭരതിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടതിനെ തുടർന്ന് തടാകക്കരയിൽ പരിശോധിച്ചപ്പോഴാണ് ഭരതിന്റെയും ജയന്തിയുടെയും ചെരുപ്പുകൾ കണ്ടത്. ഉടൻ തന്നെ അഗ്നിശമന സേനയെ വിവരമറിയിക്കുകയും, അവർ സ്ഥലത്തെത്തി തടാകത്തിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കുകയും ചെയ്തു.
ഗ്രാമത്തിലെ ഒരു വീടിന്റെ പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിൽ അമ്മയും മകനും തമ്മിലുള്ള അവസാന നിമിഷങ്ങൾ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളിൽ പുലർച്ചെ 3.15 ഓടെ ഇരുവരും ഗ്രാമത്തിലെ ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നതും പിന്നീട് തടാകത്തിലേക്ക് നടന്നു പോകുന്നതും വ്യക്തമായി കാണാം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A mother and son were found dead in a lake in Channarayapatna taluk. Police found a death note from the son, indicating family disputes as the cause. CCTV footage shows them visiting a temple and walking towards the lake.
#Death, #FamilyFeud, #Tragedy, #KarnatakaNews, #LakeDeath, #PoliceInvestigation