city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Moral policing | സദാചാര ആക്രമണ പരാതി: പരിക്കേറ്റ വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ ആശങ്കയുമായി വീട്ടുകാര്‍

പാലക്കാട്: (www.kasargodvartha.com) മണ്ണാര്‍ക്കാട് ബസ് സ്റ്റോപില്‍ നാട്ടുകാരുടെ സദാചാര ആക്രമണത്തിന് ഇരയായതായി പറയുന്ന വിദ്യാര്‍ഥിയുടെ ആരോഗ്യനില മോശമായി. ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം നടത്തിയെന്ന പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. സിദ്ദീഖ്, ഹരീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റ വിദ്യാര്‍ഥി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
                    
Moral policing | സദാചാര ആക്രമണ പരാതി: പരിക്കേറ്റ വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ ആശങ്കയുമായി വീട്ടുകാര്‍

'ശരീരമാകെ മര്‍ദനമേറ്റതിനാല്‍ താന്‍ എത്ര ശ്രമിച്ചിട്ടും എഴുന്നേല്‍ക്കാന്‍ പറ്റാതെ വരികയായിരുന്നു. 11 മണിയോളം തളര്‍ന്ന് ഉറങ്ങിപ്പോയി. ദിവസത്തിന്റെ ഭൂരിഭാഗം സമയവും തനിക്ക് കട്ടിലില്‍ കിടക്കാന്‍ മാത്രമേ സാധിക്കുന്നുള്ളൂ. ഒരു വിധത്തില്‍ പല്ലുതേച്ച് വീണ്ടും ക്ഷീണം കൊണ്ട് അതേനിലയില്‍ കിടന്നുപോയി. തോളിലും പിന്‍ഭാഗത്തും നന്നായി വേദനയുണ്ട്', വിദ്യാര്‍ഥി പറഞ്ഞു. കരാട്ടെ ബ്ലാക് ബെല്‍റ്റുകൂടിയായ മകന്‍ പൊതുവേ ആരോഗ്യവാനാണെന്നും പെട്ടെന്ന് കുട്ടി ഈ വിധം ക്ഷീണത്തോടെ കിടപ്പുതുടരുന്നതിനാല്‍ ആശങ്കയിലാണെന്നും കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കയിലാണ് വീട്ടുകാര്‍.

അധ്യാപകന്റെ മുന്നിലിട്ടാണ് കുട്ടികളെ തല്ലിചതച്ചതെന്നും തടയാന്‍ ശ്രമിച്ച അധ്യാപകനെയും തള്ളി മാറ്റിയതായും പരാതിയില്‍ പറയുന്നുണ്ട്. നാട്ടുകാര്‍ കൂട്ടമായി എത്തിയാണ് മര്‍ദിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. സംഭവ സ്ഥലത്ത് എസ് എഫ് ഐ യുടെ നേതൃത്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. വിദ്യര്‍ഥികള്‍ കൂട്ടത്തോടെ ബസ് സ്റ്റോപിലിരുന്ന് പ്രതിഷേധിച്ചു. സദാചാര ആക്രമണത്തില്‍ കേസെടുക്കാന്‍ തുടക്കത്തില്‍ പൊലീസ് തയ്യാറായില്ലെന്നും ഇവര്‍ക്ക് പരാതിയുണ്ട്.

'വിദ്യാര്‍ഥികളെ മര്‍ദിച്ചതിന് ശേഷം ബസ് തടഞ്ഞ് നിര്‍ത്തി കയറ്റി വിടുകയായിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്. അടുത്ത സ്റ്റോപിലിറങ്ങിയ ശേഷം കുട്ടികള്‍ ഫോണില്‍ വിളിച്ച് രക്ഷിതാവിനോട് നാട്ടുകാര്‍ മര്‍ദിച്ച കാര്യം പറഞ്ഞു. നെഞ്ചില്‍ വേദനയുണ്ടെന്നും കാലും കയ്യും തളരുന്ന പോലെയുണ്ടെന്നും കുട്ടി പറഞ്ഞതോടെയാണ് വണ്ടിയെടുത്ത് അവരുടെ അടുത്തേക്ക് വന്നത്. എത്രത്തോളം മര്‍ദനമേറ്റെന്നും പരിക്കേറ്റെന്നും കുട്ടികളെ നേരിട്ട് കണ്ടപ്പോഴാണ് മനസിലായത്. കുട്ടികളുടെ നെഞ്ചിലും കഴുത്തിലും കണ്ണിന് മുകളിലുമെല്ലാം അടികിട്ടിയ പാടുകളാണുള്ളത്. ഉടന്‍ അധ്യാപകനെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചു. കുട്ടികള്‍ ബസ് സ്റ്റാന്‍ഡില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്നു. അധ്യാപകന്‍ കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നു.

റോഡിന് മറുവശത്തിന് നിന്നും രണ്ട് പേര്‍ വന്ന് പെണ്‍കുട്ടികളോട് മോശമായ രീതിയില്‍ സംസാരിച്ചുവെന്നാണ് അധ്യാപകന്‍ പറയുന്നത്. ഇതോടെ ആണ്‍കുട്ടികളും ഒപ്പമുണ്ടായിരുന്ന അധ്യാപകരും പ്രതികരിച്ചു. നിയമനടപടി സ്വീകരിക്കുമെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും കുട്ടികള്‍ പറഞ്ഞതോടെ നിങ്ങള്‍ ജയിലില്‍ കിടത്ത് എന്ന് പറഞ്ഞ് ആണ്‍കുട്ടികളെ മര്‍ദിക്കുകയായിരുന്നുവെന്നാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും പറഞ്ഞത്', ഒരു വിദ്യാര്‍ഥിയുടെ രക്ഷിതാവ് പറഞ്ഞു. സംഭവത്തില്‍ പ്രദേശത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Keywords: News, Kerala, Palakkad, Student, Assault, Complaint, Health, Treatment, Attack, Police, Crime, Arrested, Moral Policing, Moral policing: family worried about health condition of injured student.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia