ആണ്‍ സുഹൃത്തിനൊപ്പം കണ്ട പെണ്‍കുട്ടിയെ അക്രമിക്കാന്‍ ശ്രമിച്ച 8 സദാചാര ഗുണ്ടകള്‍ അറസ്റ്റില്‍; പെണ്‍കുട്ടി കൈഞരമ്പ് മുറിച്ചത് അപമാനിക്കാനുള്ള ശ്രമത്തിനിടെ
Jun 1, 2018, 14:13 IST
ബേക്കല്‍: (www.kasargodvartha.com 01.06.2018) ആണ്‍ സുഹൃത്തിനൊപ്പം കണ്ട പെണ്‍കുട്ടിയെ അക്രമിക്കാന്‍ ശ്രമിച്ച എട്ട് സദാചാര ഗുണ്ടകള്‍ അറസ്റ്റിലായി. അപമാനിക്കാന്‍ ശ്രമം നടന്നതോടെയാണ് പെണ്‍കുട്ടി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെരിയ മൊയോലത്തെ രാധാകൃഷ്ണന്‍(43), ശ്യാംരാജ്(21), ശിവപ്രസാദ്(19), അഖില്‍(21), ശ്രീരാഗ്(20), സുജിത്ത്(29), സുമിത്ത്(24), അജയ് ജിഷ്ണു(19) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച ഉച്ചയോടെ പെരിയ മൊയോലത്തെ ശ്മശാനത്തിന് സമീപമാണ് സദാചാര ഗുണ്ടകളുടെ അക്രമം ഉണ്ടായത്. ഒരു സ്വാശ്രയ കോളജിലെ വിദ്യാര്‍ത്ഥിനിയായ മലയോരത്തെ പെണ്‍കുട്ടിയും പെരിയയിലെ സുഹൃത്തുമാണ് സദാചാര ഗുണ്ടകളുടെ ആക്രമത്തിനിരയായത്. ബൈക്കില്‍ പോകുമ്പോള്‍ പെണ്‍കുട്ടിക്ക് മൂത്രമൊഴിക്കണമെന്ന് തോന്നിയപ്പോള്‍ സമീപത്തെ ശ്മശാനത്തിനടുത്തേക്ക് പോവുകയായിരുന്നു. ഈ സമയത്താണ് ഇതുവഴി എട്ട് യുവാക്കള്‍ എത്തിയത്. ബൈക്ക് നിര്‍ത്തിയിട്ടത് കണ്ട് യുവാവിനെ ചോദ്യം ചെയ്തു. ഇതിനിടയിലാണ് പെണ്‍കുട്ടിയുമെത്തിയത്.
ഇതോടെ യുവാക്കള്‍ സദാചാര നായകസ്ഥാനം ഏറ്റെടുക്കുകയും ഇരുവരെയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയെ കൈക്ക് കടന്നുപിടിച്ച് അപമാനിക്കാനുള്ള ശ്രമം നടന്നതോടെ പെണ്‍കുട്ടി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെയും യുവാവിനെയും ഒപ്പം നിര്‍ത്തി വീഡിയോ എടുക്കാനും സംഘം ശ്രമിച്ചു.
വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തിയാണു സദാചാര ഗുണ്ടകളെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലായ എട്ട് പേരെയും വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്ത് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയും സുഹൃത്തും പ്രായപൂര്‍ത്തിയായവരാണെന്ന് പോലീസ് അറിയിച്ചു.
Related News:
സദാചാര പോലീസ് ചമഞ്ഞ് കോളജ് വിദ്യാര്‍ത്ഥിനിയുടെയും യുവാവിന്റെയും വീഡിയോ എടുക്കാന്‍ ശ്രമം; വിദ്യാര്‍ത്ഥിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു, 8 പേര്‍ പോലീസ് കസ്റ്റഡിയില്‍
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bekal, Kasaragod, Kerala, News, Arrest, Attack, Police, Court, Hospital, Girl, Moral policing; 8 arrested.