അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം; അമ്മയെ മകനൊപ്പം നിര്‍ത്തി മൊബൈലില്‍ ഫോട്ടോ പകര്‍ത്തി, രണ്ട് യുവാക്കള്‍ അറസ്റ്റില്‍
Aug 16, 2017, 23:40 IST
ബദിയഡുക്ക: (www.kasargodvartha.com 16.08.2017) ബദിയഡുക്ക കടമ്പളയില്‍ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. അമ്മയെ മകനൊപ്പം നിര്‍ത്തി മൊബൈലില്‍ ഫോട്ടോയെടുക്കുകയും, കൈക്ക് കടന്നു പിടിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നീര്‍ച്ചാലിലെ പി രഞ്ജിത്ത് (23), ബേള വിഷ്ണുമൂര്‍ത്തി നഗറിലെ കെ രവി (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച നാനോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
നീര്‍ച്ചാല്‍ കടമ്പളയിലെ 36 കാരിയായ വീട്ടമ്മയെയാണ് മകനൊപ്പം നിര്‍ത്തി പ്രതികള്‍ ഫോട്ടോയെടുക്കുകയും കൈക്ക് കടന്നു പിടിച്ച് അപമാനിക്കുകയും ചെയ്തത്. ഇവരുടെ തറവാട് വീടായ പെര്‍ഡാല പട്ടാജെയിലേക്ക് പോകുന്ന വഴിയാണ് മദ്യപിച്ച് കൊണ്ടിരിക്കുകയായിരുന്ന പ്രതികള്‍ കാറിലെത്തി സദാചാര ഗുണ്ടായിസം നടത്തിയതെന്ന് പോലീസ് പറഞ്ഞു. മകനെയും അമ്മയെയും ചേര്‍ത്ത് അശ്ലീല കമന്റുകള്‍ പറയുകയും അപമാനിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വീട്ടമ്മ നേരെ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.
വീട്ടമ്മ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ ബുധനാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Badiyadukka, Attack, Family, Police, Accuse, Arrest, Crime, Mobile Phone, P Ranjith, K Ravi.