കോഴിക്കോട്ട് എടിഎമ്മുകളില്‍ സ്‌കിമ്മര്‍ ഉപയോഗിച്ച് പണം കവര്‍ന്ന കേസ്; 2 കാസര്‍കോട് സ്വദേശികളും കൊച്ചി സ്വദേശിനിയും അറസ്റ്റില്‍
Apr 2, 2018, 11:07 IST
കോഴിക്കോട്: (www.kasargodvartha.com 02.04.2018) കോഴിക്കോട്ട് എടിഎമ്മുകളില്‍ സ്‌കിമ്മര്‍ ഉപയോഗിച്ച് പണം കവര്‍ന്ന കേസില്‍ രണ്ട് കാസര്‍കോട് സ്വദേശികളും കൊച്ചി സ്വദേശിനുയുമുള്‍പെടെ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. ചെട്ടുംകുഴി ഹിദായത്ത് നഗറിലെ നൂര്‍ മുഹമ്മദ് (33), കാസര്‍കോട് രാംദാസ് നഗറിലെ മുഹമ്മദ് ബിലാല്‍ എന്ന ബിലു (28), കൊച്ചി മട്ടാഞ്ചേരിയിലെ ഹമീദ ഷാജഹാന്‍ (37) എന്നിവരെയാണ് കോഴിക്കോട് കസബ സി.ഐ. പി. പ്രമോദ്, എസ്.ഐ. വി. സിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
കേസില്‍ പ്രതികളായ കാഞ്ഞങ്ങാട് അജാനൂര്‍ കൊളവയല്‍ പാലയില്‍ ക്വാര്‍ട്ടേഴ്സില്‍ അബ്ദുര്‍ റഹ് മാന്‍ സഫ് വാന്‍ (18), തൃക്കരിപ്പൂര്‍ മേട്ടമ്മലിലെ അബ്ബാസ് (26), കൊളത്തറ കന്നാട്ടിക്കുളത്തെ എം.ഇ. ഷാജഹാന്‍ (43) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വെള്ളിമാടുകുന്ന്, പന്തീരാങ്കാവ്, പള്ളിക്കണ്ടി എന്നിവിടങ്ങളിലെയും വിജയബാങ്കിന്റെ ലിങ്ക് റോഡിലെയും എ.ടി.എമ്മുകളില്‍ നിന്നാണ് സംഘം പണം കവര്‍ന്നത്. സ്‌കിമ്മറും ബട്ടണ്‍ ക്യാമറയും ഉപയോഗിച്ച് ഇടപാടുകാരുടെ പിന്‍നമ്പര്‍ ചോര്‍ത്തിയാണ് പണം തട്ടിയത്. കേസില്‍ കാസര്‍കോട് വിദ്യാനഗറിലെ ജുനൈദിനെ ഇനി പിടികിട്ടാനുണ്ട്. മുഹമ്മദ് ബിലാലിനെതിരെ കാസര്‍കോട് സ്‌റ്റേഷനിലും കേസ് നിലവിലുള്ളതായി പോലീസ് പറഞ്ഞു.
Related News:
എ ടി എം തട്ടിപ്പ്; കാസര്‍കോട് സ്വദേശികളുള്‍പെടെ മൂന്നു പേര്‍ കോഴിക്കോട്ട് അറസ്റ്റില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, Crime, Money looting case; 3 arrested < !- START disable copy paste -->
കേസില്‍ പ്രതികളായ കാഞ്ഞങ്ങാട് അജാനൂര്‍ കൊളവയല്‍ പാലയില്‍ ക്വാര്‍ട്ടേഴ്സില്‍ അബ്ദുര്‍ റഹ് മാന്‍ സഫ് വാന്‍ (18), തൃക്കരിപ്പൂര്‍ മേട്ടമ്മലിലെ അബ്ബാസ് (26), കൊളത്തറ കന്നാട്ടിക്കുളത്തെ എം.ഇ. ഷാജഹാന്‍ (43) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വെള്ളിമാടുകുന്ന്, പന്തീരാങ്കാവ്, പള്ളിക്കണ്ടി എന്നിവിടങ്ങളിലെയും വിജയബാങ്കിന്റെ ലിങ്ക് റോഡിലെയും എ.ടി.എമ്മുകളില്‍ നിന്നാണ് സംഘം പണം കവര്‍ന്നത്. സ്‌കിമ്മറും ബട്ടണ്‍ ക്യാമറയും ഉപയോഗിച്ച് ഇടപാടുകാരുടെ പിന്‍നമ്പര്‍ ചോര്‍ത്തിയാണ് പണം തട്ടിയത്. കേസില്‍ കാസര്‍കോട് വിദ്യാനഗറിലെ ജുനൈദിനെ ഇനി പിടികിട്ടാനുണ്ട്. മുഹമ്മദ് ബിലാലിനെതിരെ കാസര്‍കോട് സ്‌റ്റേഷനിലും കേസ് നിലവിലുള്ളതായി പോലീസ് പറഞ്ഞു.
Related News:
എ ടി എം തട്ടിപ്പ്; കാസര്‍കോട് സ്വദേശികളുള്‍പെടെ മൂന്നു പേര്‍ കോഴിക്കോട്ട് അറസ്റ്റില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, Crime, Money looting case; 3 arrested