യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിലെ രണ്ടുപ്രതികള്‍ വലയില്‍
Jan 11, 2018, 11:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 11.01.2018) യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ പ്രതികളായ രണ്ടുപേര്‍ പോലീസ് വലയിലായി. പാലക്കാട് സ്വദേശിയായ അബ്ദുല്‍ ഹക്കീമിന്റെ 3,500 രൂപയടങ്ങിയ പഴ്സ് ആണ് രണ്ടംഗസംഘം തട്ടിയെടുത്തത്. ജനുവരി ഒമ്പതിന് പുലര്‍ച്ചെ മഞ്ചേശ്വരം ഹൊസങ്കടിയിലാണ് സംഭവം.
ഹക്കീം ഉള്ളാളിലേക്ക് പോയ ശേഷം കാറില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഹൊസങ്കടിയിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ ഹക്കീമിനെ രണ്ടുപേര്‍ കഴുത്തിന് പിടിച്ച് തള്ളുകയും പാന്റിന്റെ കീശയിലുണ്ടായിരുന്ന പണമടങ്ങിയ പഴ്സ് കൈക്കലാക്കിയ ശേഷം സ്ഥലം വിടുകയുമായിരുന്നു.
ഹക്കീം ഉടന്‍ തന്നെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെ പ്രതികളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതികള്‍ വലയിലാവുകയുമായിരുന്നു.ഇരുവരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth, case, Attack, Crime, case, Money looting case; 2 accused in police net < !- START disable copy paste -->
ഹക്കീം ഉള്ളാളിലേക്ക് പോയ ശേഷം കാറില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഹൊസങ്കടിയിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ ഹക്കീമിനെ രണ്ടുപേര്‍ കഴുത്തിന് പിടിച്ച് തള്ളുകയും പാന്റിന്റെ കീശയിലുണ്ടായിരുന്ന പണമടങ്ങിയ പഴ്സ് കൈക്കലാക്കിയ ശേഷം സ്ഥലം വിടുകയുമായിരുന്നു.
ഹക്കീം ഉടന്‍ തന്നെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെ പ്രതികളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതികള്‍ വലയിലാവുകയുമായിരുന്നു.ഇരുവരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth, case, Attack, Crime, case, Money looting case; 2 accused in police net