city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജ്വലെറിയിൽ നിക്ഷേപം വാഗ്ദാനം ചെയ്ത് ദമ്പതികൾ മുക്കാൽ കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി ആരോപണം; പരാതിയുമായി നിരവധി പേർ പൊലീസിൽ

ഉപ്പള: (www.kasargodvartha.com 22.12.2021) ഉപ്പളയിൽ പുതുതായി ആരംഭിക്കുന്ന ജ്വലെറിയിലേക്ക് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന സംഭവത്തില്‍ ദമ്പതികൾക്കെതിരെ പരാതി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ദമ്പതികൾക്കെതിരെയാണ് മലപ്പുറം ഓഴൂർ സ്വദേശിനി സുലൈഖ ബാനു, ഉപ്പള മൂസോടി സ്വദേശിനി റംസീന എന്നിവരാണ് മഞ്ചേശ്വരം പൊലീസിൽ പരാതി നൽകിയത്.

  
ജ്വലെറിയിൽ നിക്ഷേപം വാഗ്ദാനം ചെയ്ത് ദമ്പതികൾ മുക്കാൽ കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി ആരോപണം; പരാതിയുമായി നിരവധി പേർ പൊലീസിൽ



ഒരു വർഷം മുമ്പ് സുലൈഖയിൽ നിന്നും നിക്ഷേപമായി എട്ട് ലക്ഷവും, റംസീനയിൽ നിന്ന് 30 ലക്ഷവും ഈ ദമ്പതികൾ മോഹനവാഗ്ദാനം നൽകി കൈക്കലാക്കിയെന്നാണ് പരാതി. പണം നൽകുമ്പോൾ സമാനമായ തുകയ്ക്ക് ദമ്പതികളിലെ യുവതിയുടെ ചെകും നൽകിയിരുന്നുവെന്നും ഇങ്ങനെ നിരവധി പേരിൽ നിന്നായി മുക്കാൽ കോടിയോളം രൂപ ഇവർ  തട്ടിയെടുത്തുമെന്നുമാണ് പറയുന്നത്.

ഇതിനിടയിൽ നിക്ഷേപകർ പണം തിരികെ ആവശ്യപെട്ട് നിരവധി തവണ ദമ്പതികളുടെ വീട്ടിൽ എത്തിയെങ്കിലും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ നാടകം നടത്തുകയും, പീഡന കേസിൽ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമാണ് യുവതിയുടെ പതിവ് രീതിയെന്ന് പരാതിക്കാർ പറയുന്നു. ഒരു തവണ പരസ്യമായി ആത്മഹത്യ ശ്രമം നടത്തി ഭീഷണിപ്പെടുത്തിയതായും ഇതേ തുടർന്ന് യുവതിയുടെ വീട്ടിൽ പോകുന്ന കാര്യത്തിൽ അറച്ച് നിൽക്കുകയായിരുന്നുവെന്നുമാണ് നിക്ഷേപകർ വ്യക്തമാക്കുന്നത്.

പിന്നീട് ഒരു പൗരപ്രമുഖന്റെ വീട്ടിൽ മധ്യസ്ഥ ശ്രമം നടത്തിയെങ്കിലും പണം തിരികെ നൽകുന്ന കാര്യത്തിൽ ദമ്പതികൾ രണ്ട് തട്ടിലായതായും രംഗം വഷളായതോടെ മധ്യസ്ഥ ശ്രമം നടത്തിയ വീട്ട് പരിസരത്ത് മഞ്ചേശ്വരം പൊലീസ് എത്തി ചർച അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുവെന്നുമാണ് വിവരം. 38 ലക്ഷം രൂപയുടെ രണ്ട് പരാതികളാണ് നിലവിൽ മഞ്ചേശ്വരം പൊലീസിൽ ദമ്പതികൾക്കെതിരെ ലഭിച്ചിരിക്കുന്നത്. നിരവധി പേർ വരും ദിവസങ്ങളിൽ പരാതിയുമായി മുന്നോട്ട് വരുമെന്നാണ് പരാതിക്കാർ പറയുന്നത്.

നിക്ഷേപകരിൽ നിന്നും സ്വീകരിച്ച മുക്കാൽ കോടിയോളം രൂപ ദമ്പതികൾ ഉപ്പളയിൽ ജ്വലെറി ആരംഭിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചും, അമിത ലാഭം നൽകാമെന്നും പറഞ്ഞാണ് ഇരകളെ കണ്ടെത്തിയതെന്നാണ് റിപോർട്. എന്നാൽ കോടികൾ തട്ടിയെടുത്ത മോറിസ് കോയിൻ ബിറ്റ് കോയിനിലാണ് ഇവർ നിക്ഷേപം ഇറക്കിയതെന്ന വിവരവും പുറത്ത് വരുന്നു.

സ്ത്രീകളും, പുരുഷൻമാരും ഒരു പോലെ ദമ്പതികളുടെ വലയിൽ കുടുങ്ങിയിട്ടുണ്ടെന്നും മറ്റ് പലരിൽ നിന്നായി കടം വാങ്ങിയാണ് നിക്ഷേപകർ യുവതിക്ക് പണം നൽകിയതെന്നും പറയുന്നു. ഇവരുടെ സാമ്പത്തിക ഇടപാടിനെ കുറിച്ചും, സമാന തട്ടിപ്പ് മറ്റ് പ്രദേശങ്ങളിൽ കൂടി നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും സംശയം ഉയർന്നിട്ടുണ്ട്. 


Keywords:  Kasaragod, Uppala, Kerala, News, Top-Headlines, Complaint, Police, Jewellery, Crime, Fraud, Cash, Money fraud complaint; police registered case.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia