city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്ഥലത്തിന്റെ വ്യാജമായി നിർമിച്ച രേഖകൾ ബാങ്കിൽ നൽകി 4.17 കോടി രൂപ തട്ടിയെടുത്തെന്ന് പരാതി; കരാറുകാരനെതിരെ കേസ്

വിദ്യാനഗർ: (www.kasargodvartha.com 09.01.2022) സ്ഥലത്തിന്റെ വ്യാജ രേഖകൾ സമർപിച്ച് ബാങ്കിൽ നിന്ന് 4.17 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ കരാറുകാരനെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹ്ഫൂസിനെതിരെയാണ് കേസ്.
  
സ്ഥലത്തിന്റെ വ്യാജമായി നിർമിച്ച രേഖകൾ ബാങ്കിൽ നൽകി 4.17 കോടി രൂപ തട്ടിയെടുത്തെന്ന് പരാതി; കരാറുകാരനെതിരെ കേസ്

സൗത് ഇൻഡ്യൻ ബാങ്ക് ചെർക്കള ശാഖയിൽ, കള്ളാർ വിലേജിലെ സ്ഥലത്തിന്റെ ആധാരം, സ്കെച്, ലൊകേഷൻ അടക്കമുള്ള വ്യാജമായി നിർമിച്ച രേഖകൾ സമർപിച്ച് മഹ്ഫൂസ് വായ്പയെടുക്കുകയും തിരിച്ചടച്ചില്ലെന്നുമാണ് പരാതി.

അടവ് മുടങ്ങിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. തുടർന്ന് ബാങ്ക് മാനജർ സജീഷ് കുമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തിവരികയാണ്.


Keywords:  Kasaragod, Kerala, News, Vidya Nagar, Top-Headlines, Crime, Fraud, Case, Complaint, Police, Cash, Bank, Investigation, Money and documents fraud case; Police registered case against contractor.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia