city-gold-ad-for-blogger

യുവതിയെ പീഡിപ്പിച്ച ഡി വൈ എഫ് ഐ മുന്‍ നേതാവിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കി; സഹായിച്ച അഞ്ചു പേരെ താക്കീത് ചെയ്യാനും തീരുമാനം

തൃക്കരിപ്പൂര്‍: (www.kasargodvartha.com 03.09.2018) യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് 2008 മുതല്‍ തുടര്‍ച്ചയായി പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായ ഡി വൈ എഫ് ഐ മുന്‍ ബ്ലോക്ക് സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവുമായ വലിയപറമ്പ പഞ്ചായത്ത് ഓഫീസിന് സമീപത്തെ രതീഷ് കുതിരുമ്മലിനെ (33) പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. അതേസമയം രതീഷിനെ സഹായിച്ച നേതാക്കളടക്കമുള്ള അഞ്ചു പേരെ താക്കീത് ചെയ്യാനും തീരുമാനിച്ചു.

മാടക്കാല്‍ സ്വദേശിനിയായ 23 കാരിയായ യുവതിയുടെ പരാതിയിലാണ് രതീഷിനെതിരെ ചന്തേര പോലീസ് കേസെടുത്ത് അറസ്റ്റു ചെയ്തത്. തനിക്കു 13 വയസുള്ളപ്പോള്‍ 2008 മുതല്‍ വിവാഹ വാഗ്ദാനം നല്‍കി പലയിടങ്ങളിലും കൊണ്ടുപോവുകയും രതീഷിന്റെ വീട്ടില്‍ വെച്ചും മടക്കാലിലെ യുവതിയുടെ വീട്ടില്‍ വെച്ചും ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. രതീഷ് മാടക്കാലിലെ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ഈ വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിഞ്ഞ യുവതി ചന്തേര പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
യുവതിയെ പീഡിപ്പിച്ച ഡി വൈ എഫ് ഐ മുന്‍ നേതാവിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കി; സഹായിച്ച അഞ്ചു പേരെ താക്കീത് ചെയ്യാനും തീരുമാനം

പിലിക്കോട് പടുവളത്തിലെ പാര്‍ട്ടി ഓഫീസില്‍ കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഏരിയാ സെക്രട്ടറി ഇ കുഞ്ഞിരാമന്‍, മുതിര്‍ന്ന പാര്‍ട്ടി നേതാവ് എം വി  കോമന്‍ നമ്പ്യാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. തൃക്കരിപ്പൂരിലെ പ്രധാന പാര്‍ട്ടി നേതാവിനെയും, ആയിറ്റിയിലെ എസ് എഫ് ഐ നേതാവിനെയും, കൊടക്കാട്ടെ ഡി വൈ എഫ് ഐ നേതാവിനെയുമടക്കം അഞ്ചു പേരെയാണ് താക്കീത് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Trikaripur, Political party, DYFI, Top-Headlines, Molestation, arrest, Crime, Molesting case; arrested DYFI leader expelled from party membership
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia