ആറുവയസുകാരിയെ ഓട്ടോയില്‍ പീഡിപ്പിക്കാന്‍ ശ്രമം; ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരെ അന്വേഷണം
Oct 24, 2017, 21:20 IST
പെരിയ: (www.kasargodvartha.com 24/10/2017) ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആറുവയസുകാരിയെ ടിപ്പര്‍ ലോറി ഡ്രൈവര്‍ ഓട്ടോ റിക്ഷയില്‍ വെച്ച് പീഡിപ്പിച്ചതായി പരാതി. പെരിയക്കടുത്തുള്ള ആറു വയസുകാരിയെയാണ് ടിപ്പര്‍ലോറി ഡ്രൈവര്‍ പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പുല്ലൂര്‍ എടമുണ്ടയിലെ പ്രശാന്തിനെതിരെ ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കി.
പ്രശാന്തിന്റെ ബന്ധുവിന്റെ അയല്‍വാസിയാണ് പെണ്‍കുട്ടി. പലപ്പോഴും പ്രശാന്ത് ബന്ധുവീട്ടില്‍ എത്താറുണ്ട്. കഴിഞ്ഞ ദിവസം പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതായി മനസിലായത്. കഴിഞ്ഞദിവസം ബന്ധുവീട്ടില്‍ എത്തിയ പ്രശാന്ത് പെണ്‍കുട്ടിയുമായി ഓട്ടോറിക്ഷയില്‍ ഇരിക്കുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. അപ്പോഴാണ് പീഡനത്തിരയാക്കിയത്.
ബന്ധുക്കള്‍ ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ക്ക് വിവരം നല്‍കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ആശുപത്രിയില്‍ നിന്നും പെണ്‍കുട്ടിയില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വിവരം ശേഖരിച്ച ശേഷമാണ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് യുവാവ് ഒളിവിലാണ്. നേരത്തേ മാവുങ്കാലില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ഇയാള്‍ ഇപ്പോള്‍ ടിപ്പര്‍ ലോറിയാണ് ഓടിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Periya, Case, Molestation, Driver, Investigation, Police, Crime, News, Kasaragod.