പതിനെട്ടുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ യുവാവ് ജയിലില്‍ നിന്നിറങ്ങിയ ശേഷം അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി
Feb 12, 2018, 20:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.02.2018) പതിനെട്ടുകാരിയെ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ 45 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ പ്രതി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പരപ്പ പയാളത്തെ പതിനെട്ടുകാരിയാണ് വീണ്ടും പീഡനശ്രമത്തിനിരയായത്. കേസിലെ പ്രതി പയാളത്തെ പാലവളപ്പില്‍ അജിത്ത് (22) ഒളിവില്‍ പോയി.
നാലുമാസം മുമ്പാണ് പതിനെട്ടുകാരിയെ അജിത്ത് മാനഭംഗപ്പെടുത്തിയത്. ഈ കേസില്‍ 45 ദിവസം റിമാന്റില്‍ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു. ഞായറാഴ്ച ജില്ലാ പട്ടികജാതി വകുപ്പിന്റെ നേതൃത്വത്തില്‍ പരപ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അദാലത്ത് നടന്നിരുന്നു. ഇതില്‍ പങ്കെടുത്ത് വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്ന പെണ്‍കുട്ടിയെ പരപ്പ പയാളംറോഡിലെ ആളില്ലാത്ത സ്ഥലത്തുവെച്ചാണ് അജിത്ത് കയറിപ്പിടിക്കുകയും വായും മൂക്കും മൂടി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. അജിത്തിന്റെ കൈയ്യില്‍ നിന്നും പെണ്‍കുട്ടി കുതറിയോടി രക്ഷപ്പെട്ട ശേഷം സമീപവാസികളെ വിവരമറിയിച്ചു.
ഇവര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന എസ് ഐ രാജേന്ദ്രനും സംഘവും വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും അജിത്തിനെ കണ്ടെത്താനായില്ല. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് വെള്ളരിക്കുണ്ട് സിഐ എം സുനില്‍കുമാര്‍ പറഞ്ഞു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Molestation, Remand, Police, case, Molestation complaint against youth
< !- START disable copy paste -->