വിവാഹ വാഗ്ദാനം നല്‍കി പീഡനം; ടിക് ടോക് താരം അറസ്റ്റില്‍, അറസ്റ്റിലായത് നിരവധി കേസുകളില്‍ പ്രതിയായ യുവാവ്
Jul 26, 2020, 10:57 IST
കളമശേരി: (www.kasargodvartha.com 26.07.2020) വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ടിക് ടോക് താരത്തെ അറസ്റ്റു ചെയ്തു. കൊല്ലം കരുനാഗപ്പിള്ളി കുറ്റിവട്ടത്തെ ഷാനവാസിനെ (29) യാണ് പോലീസ് അറസ്റ്റു ചെയ്തത്. മലപ്പുറം സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്.
കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടയില്‍ അടുപ്പത്തിലായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി നഗരത്തിലെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സ്വര്‍ണവും പണവും തട്ടിയെടുത്തതായും പരാതിയുണ്ട്. ഷാനവാസിനെതിരെ പത്തനംതിട്ട, തൊടുപുഴ, കരുനാഗപ്പള്ളി സ്റ്റേഷനുകളിലും കേസുകളുള്ളാതയി പോലീസ് പറഞ്ഞു.

Keywords: Kerala, news, Top-Headlines, Youth, arrest, Crime, Molestation case; Youth arrested
< !- START disable copy paste -->