സുഹറാബിയുടെയും ഭര്‍ത്താവിന്റെയും പീഡനം: പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് ഡി വൈ എഫ് ഐക്കു പിന്നാലെ മഹിള സംഘടനയും സമരത്തിലേക്ക്
Sep 27, 2018, 11:09 IST
ബദിയടുക്ക: (www.kasargodvartha.com 27.09.2018) ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ സുഹറാബിയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐക്കു പിന്നാലെ ജനാധിപത്യ മഹിളാ അസോസിയേഷനും സമരത്തിലേക്ക്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ കുമ്പള ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ മൂന്നിന് ബദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടാതെ മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അവസരം നല്‍കുന്നത് പ്രതിഷേധാര്‍ഹമാണ്. ഓഗസ്റ്റ് 14 ന് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ വീട്ടമ്മ ബംഗളൂരുവിലും നാട്ടിലും ചില പ്രമുഖരുടെ സംരക്ഷണത്തില്‍ കഴിയുന്നതായാണ് ആരോപണം. ഇത്തരത്തിലുള്ള കേസുകള്‍ എഫ്.ഐ.ആര്‍ ഇടുന്നതിന് മുമ്പ് തന്നെ പരാതി ലഭിച്ചാല്‍ വീട്ടിലെത്തി സ്റ്റേഷനിലേക്ക് കൊണ്ട് വന്ന് അറസ്റ്റ് കാണിക്കുന്ന കേരള പൊലീസിന്റെ തന്ത്രവും, മിടുക്കും ഈ കേസില്‍ ഉണ്ടായില്ല. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടുന്ന താല്‍പര്യവും ഈ സംഭവത്തില്‍ എന്ത് കൊണ്ട് ഇല്ലാതെ പോയതെന്ന് യോഗത്തില്‍ ചോദ്യമുയര്‍ന്നു.
മഹിളാ അസോസിയേഷന്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുന്ന ദിവസംതന്നെ ഡി.വൈ.എഫ്.ഐ.യുടെ രാപകല്‍ സമരവും നടക്കും. പ്രതികളെ അറസ്റ്റ് ചെയ്ത് പിന്നിലുള്ള ഇരുണ്ട കൈകളെ ജനമധ്യത്തില്‍ കൊണ്ട് വരാന്‍ ബദിയടുക്ക പൊലീസും കേസിന് മേല്‍നോട്ടം വഹിക്കുന്ന മേല്‍ ഉദ്യോഗസ്ഥരും ഇടതുപക്ഷം ഭരിക്കുന്ന കേരള പൊലീസായി മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. ഏരിയ പ്രസിഡണ്ട് സിന്ധു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പുഷ്പ സ്വാഗതം പറഞ്ഞു. റസിയ, ശാലിനി, വത്സല, ജ്യോതി തുടങ്ങിയവര്‍ പങ്കടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, Molestation, Crime, DYSP, Molestation case; Mahila Association strike on Oct. 3rd
< !- START disable copy paste -->