മകളുടെ സുഹൃത്തിനെ ഓട്ടോറിക്ഷയില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍; ഓട്ടോറിക്ഷ കസ്റ്റഡിയില്‍
Sep 27, 2018, 12:50 IST
കുമ്പള: (www.kasargodvartha.com 27.09.2018) മകളുടെ സുഹൃത്തിനെ ഓട്ടോറിക്ഷയില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയായ ഓട്ടോഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. ബന്തിയോടിന് സമീപത്തെ ഗംഗാധരനെ (46)യാണ് കുമ്പള സിഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഇയാളുടെ കെ എല്‍ 14 എസ് 1556 നമ്പര്‍ ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു.
കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട വിദ്യാര്‍ത്ഥിനിയെ സ്വന്തം മകളോടൊപ്പം ഓട്ടോറിക്ഷയില്‍ കൂട്ടി കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായാണ് പരാതി. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം പോലീസില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്.
ആധാര്‍ കാര്‍ഡ് എടുക്കാനെന്ന് പറഞ്ഞാണ് ഓട്ടോ ഡ്രൈവര്‍ തന്റെ മകളെയും മകളുടെ കൂട്ടുകാരിയായ സ്വകാര്യ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 13 കാരിയെയും കൂട്ടി ടൗണിലേക്ക് പോയത്. ഇതിന് ശേഷം കുട്ടികളെയും കൊണ്ട് ബീച്ചില്‍ പോവുകയും ഓട്ടോറിക്ഷയില്‍ വെച്ച് കുട്ടികളുടെ മധ്യത്തിലിരുന്ന് മൊബൈലില്‍ പാട്ടും വീഡിയോയും കാട്ടികൊടുക്കുന്നതിനിടെ അയല്‍വാസിയായ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Molestation, Top-Headlines, arrest, Crime, Kumbala, Bandiyod, Molestation case; Auto Driver arrested
< !- START disable copy paste -->