മകളുടെ സുഹൃത്തിനെ ഓട്ടോറിക്ഷയില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ഓട്ടോഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു; അറസ്റ്റ് ഉടനെന്ന് പോലീസ്
Sep 25, 2018, 10:19 IST
കുമ്പള: (www.kasargodvartha.com 25.09.2018) മകളുടെ സുഹൃത്തിനെ ഓട്ടോറിക്ഷയില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ഓട്ടോഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബന്തിയോടിന് സമീപത്തെ ഗംഗാധരനെതിരെ (46)യാണ് കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് കുമ്പള പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട വിദ്യാര്‍ത്ഥിനിയെ സ്വന്തം മകളോടൊപ്പം ഓട്ടോറിക്ഷയില്‍ കൂട്ടി കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായാണ് പരാതി. ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം പോലീസില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്.
ആധാര്‍ കാര്‍ഡ് എടുക്കാനെന്ന് പറഞ്ഞാണ് ഓട്ടോ ഡ്രൈവര്‍ തന്റെ മകളെയും മകളുടെ കൂട്ടുകാരിയായ സ്വകാര്യ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 13 കാരിയെയും കൂട്ടി ടൗണിലേക്ക് പോയത്. ഇതിന് ശേഷം കുട്ടികളെയും കൊണ്ട് ബീച്ചില്‍ പോവുകയും ഓട്ടോറിക്ഷയില്‍ വെച്ച് കുട്ടികളുടെ മധ്യത്തിലിരുന്ന് മൊബൈലില്‍ പാട്ടും വീഡിയോയും കാട്ടികൊടുക്കുന്നതിനിടെ അയല്‍വാസിയായ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു. ഇതിന് മുമ്പും പെണ്‍കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.

Related News:
വിദ്യാര്‍ത്ഥിനിയെ സ്വന്തം മകളോടൊപ്പം ഓട്ടോയില്‍ കൂട്ടി കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Molestation, Crime, Police, case, Molestation; case against Auto Driver
< !- START disable copy paste -->