city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സമ്പന്ന യുവതി നാട്ടില്‍ വിലസുന്നതായി ആക്ഷേപം; പ്രതിയെ കുറിച്ച് വിവരം നല്‍കിയിട്ടും പോലീസ് പിടികൂടാന്‍ തയ്യാറായില്ല, രഹസ്യാന്വേഷണവിഭാഗം നടപടിക്ക് ശുപാര്‍ശ നല്‍കി

കാസര്‍കോട്: (www.kasargodvartha.com 27.08.2018) മലയോരത്തെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ പോക്‌സോ കേസില്‍ പ്രതിയായ സമ്പന്ന യുവതി നാട്ടില്‍ വിലസുന്നതായി ആക്ഷേപം. പ്രതിയെ കുറിച്ച് വിവരം നല്‍കിയിട്ടും സംഭവസമയം ചാര്‍ജിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രതിയെ പിടികൂടാന്‍ തയ്യാറായില്ലെന്ന പരാതിയില്‍ രഹസ്യാന്വേഷണവിഭാഗം അന്വേഷണം നടത്തി കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിക്ക് നിര്‍ദേശം നല്‍കിയതായി സൂചന പുറത്തുവന്നിട്ടുണ്ട്.

കേസില്‍ പ്രതിയായ സുഹറാബി എന്ന 35 കാരിയാണ് പോലീസിന്റെ കണ്‍മുന്നില്‍ വിലസുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ സുഹറാബിയും ഗള്‍ഫുകാരനായ ഭര്‍ത്താവ് അബൂബക്കറും ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടി ക്ലാസില്‍ ഉറക്കം തൂങ്ങി നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ട അധ്യാപിക നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായതായി വ്യക്തമായത്. പിന്നീട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുകയും പോലീസിനു റിപോര്‍ട്ട് നല്‍കിയതു പ്രകാരം സുഹറാബിക്കും അബൂബക്കറിനുമെതിരെ പോക്‌സോ നിയമപ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുക്കുകയായിരുന്നു.

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സമ്പന്ന യുവതി നാട്ടില്‍ വിലസുന്നതായി ആക്ഷേപം; പ്രതിയെ കുറിച്ച് വിവരം നല്‍കിയിട്ടും പോലീസ് പിടികൂടാന്‍ തയ്യാറായില്ല, രഹസ്യാന്വേഷണവിഭാഗം നടപടിക്ക് ശുപാര്‍ശ നല്‍കി

ചൈല്‍ഡ് ലൈന്‍ റിപോര്‍ട്ട് നല്‍കിയ വിവരം അറിഞ്ഞതോടെ സമ്പന്ന യുവതി നാട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. ഇവര്‍ ബംഗളൂരുവിലെ രഹസ്യതാവളത്തില്‍ കഴിഞ്ഞുവരികയായിരുന്നു. ബലിപെരുന്നാള്‍ ദിവസം ഇവര്‍ തറവാട് വീട്ടില്‍ എത്തിയ വിവരമറിഞ്ഞ് നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചെങ്കിലും സംഭവസമയം സ്‌റ്റേഷന്‍ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഇവരെ പിടികൂടാന്‍ തയ്യാറായില്ലെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്. പിറ്റേദിവസം പോലീസെത്തുമ്പോഴേക്കും ഇവര്‍ ഇവിടെ നിന്നും സ്ഥലം വിട്ടിരുന്നു. കേസില്‍ പ്രതിയായ വിവരം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നാണ് യുവതിയുടെ വീട്ടുകാര്‍ പോലീസിനോട് പറഞ്ഞത്. പ്രതിക്കു വേണ്ടി ഇവരുടെ മൂന്ന് ബന്ധുവീടുകളില്‍ റെയ്ഡ് നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

യുവതിയുടെ ഭര്‍ത്താവ് അബൂബക്കര്‍ പ്രവാസി സംഘടനയുടെ ഭാരവാഹിയാണ്. അതുകൊണ്ടു തന്നെ കേസ് ഒതുക്കാന്‍ തുടക്കത്തില്‍ മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവ് ഇടപെട്ടതായി ആരോപണമുയര്‍ന്നിരുന്നു. സംഭവത്തില്‍ പ്രതിയെ അറസ്റ്റു ചെയ്യാന്‍ പോലീസ് മടിക്കുന്നതിനെതിരെ സിപിഎം നേതൃത്വവും ഇപ്പോള്‍ രംഗത്തു വന്നിട്ടുണ്ട്. അതിനിടെ പോക്‌സോ കേസില്‍ പ്രതിയായ വീട്ടമ്മ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതായി വിവരമുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് തങ്ങള്‍ക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്.

മണിക്കൂറില്‍ 25,000 രൂപ പ്രതിഫലം വാങ്ങുന്ന അഭിഭാഷകനെയാണ് യുവതി മുന്‍കൂര്‍ ജാമ്യത്തിനായി ഏല്‍പിച്ചിരിക്കുന്നത്. സ്ത്രീയായതു കൊണ്ടും രണ്ട് കുട്ടികളുടെ മാതാവായതു കൊണ്ടും ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് അഭിഭാഷകന്‍ ഉറപ്പു കൊടുത്തതായി യുവതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നാട്ടില്‍ പ്രചരിപ്പിക്കുന്നുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതോടെയാണ് ഇവര്‍ നാട്ടില്‍ തന്നെ വിലസാന്‍ തുടങ്ങിയത്. യുവതിയുടെ മകള്‍ ബംഗളൂരുവില്‍ പഠിക്കുന്നുണ്ട്. ഇൗ ബന്ധം ഉപയോഗിച്ചാണ് ഇവര്‍ ബംഗളൂരുവില്‍ രഹസ്യകേന്ദ്രത്തില്‍ കഴിഞ്ഞുവന്നിരുന്നത്. പ്രമുഖരായ ചിലരുമായി യുവതിക്ക് ബന്ധമുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

യുവതിയുടെ ബന്ധുവീടായ പെര്‍ള, കെടഞ്ചി, ജാല്‍സൂര്‍ എന്നിവിടങ്ങളില്‍ ഇവര്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രതിയെ കുറിച്ച് വിവരം നല്‍കിയാല്‍ ഉടന്‍ തന്നെ പിടികൂടുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഉറപ്പു നല്‍കുന്നത്.

Related News:
വിദ്യാര്‍ത്ഥിനിയെ നഗ്നചിത്രം കാണിച്ച് സ്വവര്‍ഗരതിക്കിരയാക്കിയ സമ്പന്ന യുവതിയുടെ വീട്ടില്‍ പര്‍ദ ധരിച്ച യുവാവ് നിത്യസന്ദര്‍ശകനാണെന്ന് നാട്ടുകാര്‍; കേസ് ഒതുക്കാന്‍ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഇടപെടലും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Molestation, Case, Accused, Crime, Student, Molestation case; Accused woman out of Police net. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia