city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പത്തുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി ജില്ലാകോടതിയില്‍ കീഴടങ്ങി

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.03.2018) പത്തുവയസുകാരനെ ഒരു വര്‍ഷക്കാലമായി പ്രകൃതി വിരുദ്ധപീഡനത്തിനിരയാക്കിയ കേസിലെ പ്രതി ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങി. പടന്നക്കാട് കരുവളത്തെ കുഞ്ഞിക്കണ്ണനാണ് ബുധനാഴ്ച ഉച്ചയോടെ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ കീഴടങ്ങിയത്.ജനുവരി 12നാണ് കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കുഞ്ഞിക്കണ്ണന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തത്.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇവര്‍ കുട്ടിയെ പലയിടങ്ങളിലായി കൊണ്ടു പോയി നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. എന്നാല്‍ ജനുവരി 22ന് വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പിതാവ് വിവരങ്ങള്‍ തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയാണ് പരാതി നല്‍കിയത്. തുടര്‍ന്ന് കേസെടുത്ത പോലീസ് പടന്നക്കാട് കരുവളത്തെ ഹംസ, നൂറുദ്ദീന്‍, അക്ബര്‍ എന്നിവരെ അന്നു തന്നെ അറസ്റ്റ് ചെയ്തിരുന്നു.

കുഞ്ഞിക്കണ്ണന്‍ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായതിനാലും മറ്റൊരു യുവാവ് വിദേശത്തുമായതിനാലും ഇവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനു ശേഷം കുഞ്ഞിക്കണ്ണന്‍ ജില്ലാ കോടതിയിലും ഹൈക്കോടതിയിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതികള്‍ ഇത് തള്ളുകയായിരുന്നു. ജാമ്യം നിഷേധിച്ച ഹൈക്കോടതി കുഞ്ഞിക്കണ്ണനോട് ജില്ലാ കോടതി മുമ്പാകെ കീഴടങ്ങാന്‍ ആവശ്യപ്പെട്ടതിനാലാണ് പ്രതി കീഴടങ്ങിയത്.
പത്തുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി ജില്ലാകോടതിയില്‍ കീഴടങ്ങി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, case, Accuse, arrest, court, Crime, Molestation case Accused surrendered before court
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia